|    Mar 26 Sun, 2017 3:27 am
FLASH NEWS

കോളജ് അധ്യാപകരുടെ പ്രമോഷനുകള്‍ ഒരു മാസത്തിനകം

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ കോളജ് അധ്യാപകരുടെ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങിക്കിടന്ന പ്രമോഷനുകള്‍ നല്‍കുന്നതിനായി ഒരുമാസത്തിനകം നടപടിയെടുക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
എകെജിസിടി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തി ല്‍ കോളജ് അധ്യാപക മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനകളുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലപോലെത്തന്നെ ഗുണമേന്‍മയുടെ കാര്യത്തില്‍ വിശ്വപ്രസിദ്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം, സംഗീത കോളജുകളില്‍ അധ്യാപക നിയമനം, സംഗീത കോളജ് അധ്യാപകര്‍ക്ക് യുജിസി ശമ്പളം, സ്വകാര്യ കോളജ് അധ്യാപകരുടെ വിവിധ വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക