|    Jul 17 Tue, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കോളജുകള്‍ക്ക് വിദ്യാര്‍ഥികളെ പരസ്പരം കൈമാറാം: സര്‍വകലാശാല

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ കുറവുള്ള കോഴ്‌സുകളിലുള്ളവരെ സമീപത്തെ കോളജുകള്‍ക്ക് കൈമാറാന്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ തയ്യാറായാല്‍ രണ്ടാംസെമസ്റ്റര്‍ മുതല്‍ സാങ്കേതിക സര്‍വകലാശാല അംഗീകാരം നല്‍കും. 25 ശതമാനം കുട്ടികളില്ലാത്ത കോളജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് അസോസിയേഷനുമായും ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍ യോഗത്തില്‍ പറഞ്ഞു. 25 ശതമാനം കുട്ടികളില്ലാത്ത കോളജുകളിലെ ഏറ്റവും കുറവ് കുട്ടികളുള്ള ബ്രാഞ്ചുകള്‍ നിര്‍ത്തലാക്കിയ ശേഷം സമീപത്തെ കോളജുകള്‍ക്ക് വിദ്യാര്‍ഥികളെ കൈമാറാനാണ് വിസി നിര്‍ദേശിച്ചത്. പകരം അവിടെ കുട്ടികള്‍ കുറവുള്ള ബ്രാഞ്ചുകള്‍ നിര്‍ത്തലാക്കി ആ ബ്രാഞ്ചിലെ കുട്ടികളെ തിരികെ നല്‍കുകയും ചെയ്യണം. രണ്ടാം സെമസ്റ്ററിന് മുമ്പ് കുറഞ്ഞ ബ്രാഞ്ചുകളിലെ കുട്ടികളെ കൈമാറാന്‍ തയ്യാറായാല്‍ സാങ്കേതിക സര്‍വകലാശാല അംഗീകാരം നല്‍കുമെന്ന് വിസി യോഗത്തെ അറിയിച്ചു. ഇക്കാര്യം അസോസിയേഷന്‍ യോഗത്തിനു ശേഷം തീരുമാനിക്കും.  26 പേരാണ ്മാത്രാണ്  പങ്കെടുത്തത്. അല്‍അസ്ഹര്‍ തൊടുപുഴ, കൊച്ചിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹിന്ദുസ്ഥാന്‍ കൊല്ലം എന്നിവയുടെ പ്രതിനിധികള്‍ എത്തിയില്ല. വിസിയും പ്രൊ—-വിസിയും രജിസ്ട്രാറും മാത്രമാണ് പങ്കെടുത്തത്. സര്‍ക്കാര്‍ നിയമിച്ച രണ്ട് ഡീന്‍മാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരെ യോഗത്തില്‍ വിസി പങ്കെടുപ്പിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss