|    Oct 19 Fri, 2018 7:39 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കോളജുകളിലെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സമിതി; സൗത്ത് ഇന്ത്യന്‍ വൈസ് ചാന്‍സലര്‍ സമ്മേളനം കാലിക്കറ്റില്‍

Published : 21st September 2017 | Posted By: fsq

 

പി വി മുഹമ്മദ് ഇഖ്്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ വിവിധ കോളജുകളില്‍ വിദ്യാര്‍ഥികള്‍ തമ്മിലും അധ്യാപകര്‍ക്കെതിരേയും തമ്മില്‍ നടന്ന അതിക്രമങ്ങളെപ്പറ്റി പഠിക്കാന്‍ ഡോ. ബാബു കണ്‍വീനറായ കമ്മറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു. മൊകേരി ഗവണ്‍മെന്റ് കോളജ്, എംഇഎസ് വളാഞ്ചേരി, എംഇഎസ് പൊന്നാനി, ഫാറൂഖ് കോളജ് തുടങ്ങിയ കോളജുകളിലായിരുന്നു കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായത്. വളാഞ്ചേരി എംഇഎസ് കോളജിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 11 വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനിലായിരുന്നു. കാംപസുകളിലെ അക്രമങ്ങള്‍ക്കെതിരേ കോടതി ഇടപെടലുണ്ടാവുന്നതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റില്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലയില്‍ വച്ച് അടുത്ത ഡിസംബറില്‍ നടക്കും. സര്‍വകലാശാലയുടെ അഭ്യര്‍ഥനപ്രകാരമാണ് ആതിഥ്യമരുളുന്നത്. മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ഇംഗ്ലീഷ് പഠനവിഭാഗം, മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മലയാള പഠനവിഭാഗം എന്നിവ റിസര്‍ച്ച് സെന്ററായി അംഗീകരിച്ചു. ജനകീയ വികാരം മാനിക്കാതെ നിലമ്പൂരിലെ ഗവ. കോളജ് പൂക്കോട്ടുപാടത്ത് സ്ഥാപിക്കുന്നതിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. എംഎല്‍എയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.  അഫിലിയേഷനുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ 23 ഭേദഗതി ചെയ്യണമെന്ന സിന്‍ഡിക്കേറ്റംഗം പി എം സലാഹുദ്ദീന്റെ റിപോര്‍ട്ട് അംഗീകരിച്ചു. എജ്യൂക്കേഷന്‍ പഠനവകുപ്പില്‍ കോടതി നടപടിയെ തുടര്‍ന്ന് ഡോ. ബിന്ദുവിന് അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കി. ഫങ്ഷനല്‍ അറബിക് പഠനബോര്‍ഡ് രൂപീകരിക്കണമെന്ന അപേക്ഷ കോഴ്‌സസ് ആന്റ് റിസര്‍ച്ച് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സര്‍വകലാശാലയില്‍ നടക്കാനിരിക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്, അന്തര്‍ സര്‍വകലാശാല ദക്ഷിണമേഖലാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് എന്നിവയുടെ നടത്തിപ്പിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. വയനാട് ചിതാലയത്തെ ഗോത്രവര്‍ഗ പഠനഗവേഷണകേന്ദ്രത്തില്‍ (ഐടിഎസ്ആര്‍) സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കാന്‍ അനുമതി നല്‍കി. വാഴ്‌സിറ്റിയിലെ മുഴുവന്‍ റസീറ്റുകളും ഓണ്‍ലൈന്‍ വഴിയാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss