|    Oct 19 Fri, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോളജില്‍ ഇടിമുറിയും ക്വട്ടേഷന്‍ സംഘവും

Published : 10th January 2017 | Posted By: fsq

 

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജില്‍ ഇടിമുറിയും മാനേജ്‌മെന്റിന്റെ കീഴില്‍ ക്വട്ടേഷന്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ത്തുന്ന വിദ്യാര്‍ഥികളെ ഇടിമുറിയിലെത്തിച്ച് മര്‍ദിക്കുക പതിവാണെന്ന് കോളജിലെ വിദ്യാര്‍ഥികള്‍ തേജസിനോട് പറഞ്ഞു. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചാണ് വിദ്യാര്‍ഥികള്‍ പീഡന വിവരങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥി രാഷ്ട്രീയം പാടില്ലെന്ന നിബന്ധനയോടെയാണ് കോളജില്‍ പ്രവേശനം നല്‍കുന്നത്. കോളജിലെ അധ്യാപകനായ പ്രവീണ്‍, കോളജ് പിആര്‍ഒയും മുന്‍മന്ത്രി കെ പി വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥനെതിരേയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ട്. സഞ്ജിത്തിന്റെ നേതൃത്വത്തിലാണ് കോളജില്‍ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഭീതിമൂലം കോളജിലെ പീഡന വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പോലും പറയാറില്ല. വിദ്യാര്‍ഥികളെ മര്‍ദിച്ചും ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴ ഈടാക്കിയുമാണ് കോളജ് മാനേജ്‌മെന്റ് പീഡിപ്പിക്കുന്നതെന്ന് വിദ്യാഥികള്‍ പരാതിപ്പെട്ടു. ഐഡി കാര്‍ഡ് ധരിക്കാത്തതിന്റെ പേരിലും ഷേവ് ചെയ്യാത്തതിന്റേ പേരിലും 1000 രൂപ വരെ പിഴയീടാക്കിയ സംഭവമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിലെ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്ക് നിഷേധിച്ചും പരീക്ഷയെഴുതാന്‍ സമ്മതിക്കാതേയും നിരന്തരം പരാജയപ്പെടുത്തിയായിരുന്നു മാനേജ്‌മെന്റിന്റെ പീഡനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss