|    May 28 Sun, 2017 10:26 am
FLASH NEWS

കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി; വിദ്യാര്‍ഥികള്‍ സമരത്തില്‍

Published : 1st September 2016 | Posted By: SMR

പത്തനാട്: നെടുംകുന്നം ആര്‍ ശങ്കര്‍ സ്മാരക ശ്രീനാരായണീയ കോളജില്‍ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കോളജ് ഈ മാസം 19 വരെ അടച്ചിട്ടു. മൂന്നു വര്‍ഷം മുമ്പാണ് പത്തനാട് താല്‍ക്കാലിക കെട്ടിടത്തില്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
ഉദ്ഘാടന വേളയില്‍ എട്ടുമാസത്തിനുള്ളില്‍ കോളജ് സ്ഥിരം കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നാമത് അധ്യായന വര്‍ഷമായിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രക്ഷേഭത്തിന് തയാറാവുകയായിരുന്നു. നിലവില്‍ ക്ലാസ് നടക്കുന്ന താല്‍കാലിക കെട്ടിടത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗരകര്യമില്ല.
ക്ലാസുകള്‍ സ്‌ക്രീനുകള്‍ വച്ചാണ് മറച്ചിരിക്കുന്നത്. ആവശ്യത്തിനു ഫാനുകളും ലൈറ്റുകളുമില്ല. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം കോളജില്‍ സമരം നടത്തി.തുടര്‍ന്ന് മാനേജുമെന്റ് ഇടപെട്ട് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ഈ മാസം 19ന് മുമ്പായി നെടുംകുന്നത്ത് പണിതുകൊണ്ടിരിക്കുന്ന  കെട്ടിടത്തിലേക്ക് കോളജിന്റെ പ്രവര്‍ത്തനം മാറ്റുമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് 19 വരെ കോളജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു.
എന്നാല്‍ വ്യവസ്ഥകള്‍ പാലിക്കാതെ വന്നാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day