|    Oct 17 Wed, 2018 11:08 am
FLASH NEWS

കോളജിലേക്കു പോയ ജീപ്പ് മറിഞ്ഞ് 10 പേര്‍ക്കു പരിക്ക്

Published : 29th September 2017 | Posted By: fsq

 

പാനൂര്‍: കോളജിലേക്ക് വിദ്യാര്‍ഥിനികളെയും കയറ്റിപ്പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. കല്ലിക്കണ്ടി എന്‍എഎം കോളജിലേക്ക് വിദ്യാര്‍ഥിനികളുമായി പോവുകയായിരുന്ന ജീപ്പാണ് വലിയ കയറ്റത്തില്‍ വച്ച് പിറകോട്ട് മറിഞ്ഞത്. ജീപ്പ് സമീപത്തെ വീട്ടുമതിലിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വഴിയില്‍ വീണ മരം നീക്കാനായി െ്രെഡവര്‍ ജീപ്പില്‍ നിന്നു പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഇന്നലെ രാവിലെ 9ഓടെയാണ് സംഭവം. പരിക്കേറ്റ 9 വിദ്യാര്‍ഥിനികളെയും ഒരു അധ്യാപികയെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ കല്ലിക്കണ്ടിയിലെ മുഹമ്മദ് കുട്ടി, കോളജിലെ ഇംഗ്ലീഷ് അധ്യാപിക കടേപ്രത്തെ സല്‍ന, ബിരുദ വിദ്യാര്‍ഥിനികളായ ചമ്പാട്ടെ ആതിര, ഒളവിലത്തെ അനുശ്രീ അശോക്, അതുല്യ, വള്ളങ്ങാട്ടെ ചൈതന്യ, താനക്കോട്ടൂരിലെ മുഹ്‌സിന, ആയിശ എലാങ്കോട്ടെ മുഫ്‌നിദ, പൊന്ന്യത്തെ അനഘ, കോട്ടയം മലബാറിലെ ആതിര എന്നിവര്‍ക്കാണു പരിക്കേറ്റത്. ആശുപത്രിയിലുള്ളവരെ മുന്‍ മന്ത്രി കെ പി മോഹനന്‍ ഉള്‍പെടെയുള്ളവര്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss