|    Oct 21 Sun, 2018 7:58 pm
FLASH NEWS

കോളജിലെ താല്‍ക്കാലിക അധ്യാപകന്റെ ആത്മഹത്യാശ്രമം വിദ്യാര്‍ഥികളുടെ ഇടപെടല്‍ മൂലം ഒഴിവായി

Published : 29th September 2017 | Posted By: fsq

 

കുന്നംകുളം: പഴഞ്ഞി എം ഡി കോളജിലെ താല്‍ക്കാലിക അധ്യാപകന്റെ ആത്മഹത്യാ ശ്രമം വിദ്യാര്‍ഥികളുടെ ഇടപെടല്‍ മൂലം ഒഴിവായി. ഹിന്ദി അധ്യാപകന്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി അജിത്ത്് (28) ആണ് ക്യാംപസിനകത്ത് ആത്മഹത്യാ ഭീഷിണി മുഴക്കിയത്. പ്രന്‍സിപ്പലുമായുള്ള തര്‍ക്കമാണ് കാരണം. കോളജിലെ ചില അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതോടെ തന്നെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് അധ്യാപകന്റെ ആരോപണം. എന്നാല്‍ പ്രിന്‍സിപ്പളിന്റെ അനുമതിയില്ലാതെ യോഗം വിളിക്കുകയും അറ്റന്റന്‍സ് നല്‍കുകയും പരീക്ഷാ ഡ്യൂട്ടിക്ക് ഹാജരാകാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്തതുമാണ് സംഭവത്തിന് കാരണമെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. പ്രിന്‍സിപ്പലിന്റെ മുറിയിലെ ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ ഇയാള്‍ കുപ്പിയുമെടുത്ത് പെട്രോള്‍ വാങ്ങാനായി പോവുകയും താന്‍ ആത്മഹത്യചെയ്യുകയാണെന്ന് കരഞ്ഞുകൊണ്ട് വിദ്യാര്‍ഥികളോട് പറയുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികള്‍ ഇയാളെ തടഞ്ഞ് സ്റ്റാഫ് റൂമിലെത്തിച്ചു. സംഭവമറിഞ്ഞെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഏറെനേരം തടഞ്ഞുവെച്ചു. പിന്നീട് പോലിസെത്തിയാണ് സംഭവം ശാന്തമാക്കിയത്. അധ്യാപകന്‍ വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രിന്‍സിപ്പലിന്റെ ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss