|    Apr 24 Tue, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് വിസിക്ക് പരാതി

Published : 7th October 2016 | Posted By: SMR

തേഞ്ഞിപ്പലം: നാട്ടിലെ സൈ്വര്യജീവിതം തകര്‍ക്കുന്ന രീതിയില്‍ കോളജിലെ റാഗിങും സംഘര്‍ഷങ്ങളും കാരണം ജനങ്ങള്‍ സംഘടിച്ച് കോളജിനെതിരേ സര്‍വകലാശാലയ്ക്കു പരാതി നല്‍കി.
കോഴിക്കോട് ജില്ലയിലെ എന്‍ഐടിക്കടുത്ത് കളന്‍തോട് എംഇഎസ് ആര്‍ട്‌സ് കോളജിനെതിരെയാണു നാട്ടുകാരുടെ പരാതി. കാംപസിലെ സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന രീതിയിലാണ് കോളജിന് പുറത്തുവച്ച് സംഘര്‍ഷം നടക്കുന്നത്. ഇന്നലെ നടന്ന റാഗിങിലും സംഘര്‍ഷത്തിലും ഒരു വിദ്യാര്‍ഥിയും നാട്ടുകാരനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
കുന്ദമംഗലം പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കോളജില്‍ നിരന്തരം പോലിസ് ഇടപെടല്‍ നടത്തിയിട്ടും സംഘര്‍ഷത്തിന് അയവുവരാത്തതിനാലാണു ജനങ്ങള്‍ ഒന്നടങ്കം വാഴ്‌സിറ്റി അധികാരികള്‍ക്കു പരാതിനല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss