|    Dec 19 Tue, 2017 2:07 am
FLASH NEWS

കോല്‍പാലത്തിലൂടെ ദുരിതയാത്ര; ജീവന്‍ പണയം വച്ച് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍

Published : 15th October 2016 | Posted By: Abbasali tf

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മാളംകയം ചാലിന് പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെ. നാട്ടുകാര്‍ മുന്‍കൈയെടുത്ത് വര്‍ഷങ്ങളായി നിര്‍മിച്ചുവരുന്ന കോല്‍പാലമാണ് ഇവരുടെ ഏക ആശ്രയം. വിദ്യാര്‍ഥിക—ളടക്കം നിരവധി പേരാണ് നിത്യേന ഈ പാലം വഴി കടന്നു പോകുന്നത്. വര്‍ഷകാലങ്ങളില്‍ വെള്ളം കയറുന്നതോട്ടിലെ പാലത്തില്‍കൂടിയുള്ള യാത്ര അപകടകരവും ദുഷ്‌കരവുമാണ്. കഴിഞ്ഞ വര്‍ഷം ഈ പാലത്തില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മലയോരത്ത് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയലേക്കും മറ്റും എത്തിച്ചേരുന്നതിനുള്ള എളുപ്പ റൂട്ട് കൂടിയാണിത്. അതുകൊണ്ടു തന്നെ ഗതാഗത യോഗ്യമായ പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോരത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പുതിയ പാലം വന്നാല്‍ മലപ്പച്ചേരി, കാഞ്ഞിരപ്പൊയില്‍ വഴി കാഞ്ഞങ്ങാട്ടേക്ക് ചോയ്യോംകോട് നിന്നും 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാന്‍ പറ്റും. മാളംകയം ചാലിന് പാലം പണിയണമെന്ന് ആവശ്യപ്പെട്ട് ചെറുവ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss