|    Sep 22 Fri, 2017 2:52 am
Home   >  Todays Paper  >  Page 5  >  

കോലീബി സഖ്യം പുതിയ രീതിയില്‍ ആവിഷ്‌കരിക്കുന്നുവെന്ന് വൈക്കം വിശ്വന്‍

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പഴയ കോ—ലീ—ബി സഖ്യം പുതിയ രീതിയില്‍ ആവിഷ്‌കരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മലപ്പുറത്ത് യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ സംവിധായകര്‍തന്നെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പലതും പറഞ്ഞതാണ്. വെള്ളാപ്പള്ളി ചെയ്ത പാപം വലുതാണ്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ രൂപീകരിച്ച എസ്എന്‍ഡിപിയെ ചാതുര്‍വര്‍ണ്യത്തിന്റെ കൂടെ കൊണ്ടുപോയ ആളാണ് വെള്ളാപ്പള്ളിയെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക