|    Jul 18 Wed, 2018 12:41 pm
FLASH NEWS

കോലറയാര്‍ പുനരുജ്ജീവനത്തിന് തുടക്കമായി

Published : 9th August 2017 | Posted By: fsq

 

തിരുവല്ല: കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കടപ്ര പഞ്ചായത്തിലെ അറയ്ക്കല്‍ മുയപ്പില്‍ പമ്പ നദിയില്‍                  നിന്നും കോലറയാര്‍ ഉല്‍ഭവിക്കുന്ന സ്ഥലത്തെ തടസ്സങ്ങള്‍ യന്ത്ര സഹായത്തോടെ നീക്കി തുടങ്ങി. കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിനുള്ള ആദ്യ സംഭാവനയായി 16,500 രൂപ മന്ത്രി നല്‍കി. ആദ്യഘട്ടത്തില്‍ ഒരു യന്ത്രമാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. പമ്പ നദിയില്‍നിന്നും കോലറയാറിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കുന്നതിനായി ഒഴുക്ക് തടസ്സപ്പെടുത്തിയിട്ടുള്ള പോളയും പായലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യും.  ഇരുവശത്തും തടസ്സമായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ ഉടമസ്ഥര്‍ തന്നെ വെട്ടി നീക്കും. ഈമാസം 30ന് മുമ്പ്             ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ലത പ്രസാദ്, ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം ബി നൈനാന്‍, പഞ്ചായത്തംഗങ്ങളായ ഷാന്റി ഏബ്രഹാം, ജോസ് വി ചെറി, ജോളി വര്‍ഗീസ്, കുരുവിള കോശി, മറിയാമ്മ മത്തായി, പി സി പുരുഷന്‍, അലക്‌സ് പുത്തുപ്പള്ളില്‍, ബിജു പുലരികാട്ടില്‍, ലിജി ആര്‍ പണിക്കര്‍, മേരിക്കുട്ടി ജോണ്‍സണ്‍, വിജയലക്ഷ്മി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss