|    Apr 27 Fri, 2018 12:37 am
FLASH NEWS

കോലത്തുവയല്‍ മനോജ് വധം: ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Published : 14th March 2018 | Posted By: kasim kzm

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കോലത്തുവയലിലെ മനോജിനെ ബോംബെറിഞ്ഞ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊന്ന കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിപ്പറമ്പിലെ അത്തായക്കുന്ന് വളപ്പില്‍ എ വി പുരുഷോത്തമ(38)നെയാണ് ടൗണ്‍ സിഐ ടി കെ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
2011 ജനുവരി 17നു രാത്രി 8ന് പാപ്പിനിശ്ശേരി കോലത്തുവയലിലെ  ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന മനോജിനെ കൊലപ്പെടുത്തിയ കേസിലാണ് ഏഴുവര്‍ഷത്തിനു ശേഷം പ്രതിയെ പിടികൂടിയത്. കേസില്‍ നേരത്തേ 6 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ 9 പേരുണ്ടായിരുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുനില്‍ എന്നയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുരുഷോത്തമനോട് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയെങ്കിലും മുങ്ങുകയായിരുന്നു.
പ്രതിയുടെ മുഖത്ത് വലത് ഭാഗത്ത് മുറിവിന്റെ പാടുണ്ടെന്ന് പോലിസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പുരുഷോത്തമന്റെ മുഖത്തും ഇതേ പാട് കണ്ടെത്തിയതതാണ് തുമ്പായത്. കഴിഞ്ഞ ദിവസം രാത്രി ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ഭാര്യവീട്ടില്‍ പുരുഷോത്തമന്‍ എത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss