|    Jul 25 Tue, 2017 6:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കോര്‍സിക്കയില്‍ ബുര്‍ഖിനിക്ക് നിരോധനം

Published : 8th September 2016 | Posted By: SMR

പാരിസ്: ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ ബുര്‍ഖിനിക്കു നിരോധനമേര്‍പ്പെടുത്തിഭരണകോടതിയുടെ ഉത്തരവ്. ഫ്രാന്‍സിലെ 30 നഗരങ്ങളില്‍ ബുര്‍ഖിനിക്കു നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം എടുത്തുകളയണമെന്നു പരമോന്നതകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നഗരങ്ങളില്‍ നിരോധനം എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകോടതിയുടെ ഉത്തരവ്. സ്ത്രീകള്‍ നീന്തുമ്പോള്‍ ഉപയോഗിക്കുന്ന ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമാണ് ബുര്‍ഖിനി. പൊതുതാല്‍പര്യം പരിഗണിച്ചാണു നിരോധനം ശരിവയ്ക്കുന്നതെന്നാണു കോടതിയുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക