|    Jul 27 Thu, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കോര്‍ബാങ്കിങ് ഈ വര്‍ഷം നിലവില്‍ വരും

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ട്രഷറി നവീകരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കോര്‍ബാങ്കിങ് സംവിധാനം ഈ വര്‍ഷം തന്നെ നിലവില്‍ വരുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ട് വഴിയാക്കും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബാങ്കുകളിലേക്ക് പണം കൈമാറുന്നതിനുള്ള സംവിധാനവും ഒരുക്കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ മുന്‍കൂറായി നല്‍കണം. ട്രഷറിയിലുള്ള നീക്കിയിരിപ്പിന് ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കും. ഇതുവഴി ഓരോ വര്‍ഷവും 1000-2000 കോടി ട്രഷറി നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക