|    Nov 17 Sat, 2018 6:38 am
FLASH NEWS

കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

Published : 24th September 2017 | Posted By: fsq

 

കണ്ണൂര്‍: കോര്‍പറേഷനിലെ 2017-18 വര്‍ഷത്തെ പദ്ധതികള്‍ക്ക് ആവശ്യമായ ഒഴിവാക്കലുകളും ഭേദഗതികളും വരുത്തി ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. എട്ടു പദ്ധതികള്‍ പൂര്‍ണമായും ഒഴിവാക്കുകയും 39 പദ്ധതികള്‍ ഭേദഗതി ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ 2016-17 വര്‍ഷത്തെ 24 പദ്ധതികള്‍ പുതിയ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വെത്തിലപ്പള്ളി ഡിവിഷനിലെ ഒറ്റമാവ് റോഡ്-എന്‍ഐ ഡിഎ റോഡ് അറ്റക്കുറ്റപ്പണി, കൊമ്പ്രക്കാട്-വിശ്വനാഥന്‍ റോഡ് ടാറിങ്, ആയിക്കര ഡിവിഷനിലെ ആയിക്കര കോവില്‍ റോഡ്, തഖ്‌വ പള്ളി കവാടം അരുംഭാഗം കനാല്‍ റോഡ്, കക്കാട് യത്തീംഖാന റോഡ്, ക്ലാസിക് കമ്പനി-കനോത്ത് റോഡ് റീടാറിങ്, ചൊവ്വ ഡിവിഷനിലെ ഫൂട്ട്പാത്ത് ഓഫിസ് റോഡ് കോണ്‍ക്രീറ്റ് എന്നിവയാണ് ഒഴിവാക്കപ്പെട്ട പദ്ധതികള്‍. ഇതില്‍ ചില പ്രവൃത്തി ആവശ്യമില്ലാത്തതും മറ്റു ചിലതിന് സ്ഥലം വിട്ടുകിട്ടാത്തതും വേറെ പദ്ധതികള്‍ ഉള്‍പ്പെട്ടവയുമാണ് ഒഴിവായത്. അതേസമയം വകയിരുത്തിയ സബ്‌സിഡി തുക അധികമായതും അധികതുക ആവശ്യമായതുമായ പദ്ധതികളാണ് ഭേദഗതിക്കായി മാറ്റിവച്ചത്. 2015- 16 വര്‍ഷത്തിന് മുമ്പ് സ്പില്‍ഓവറായ പദ്ധതികളുടെ തുടര്‍ച്ചയില്‍ ആവശ്യമായ മാറ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികളിലാണ് കാര്യമായ ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഒഴിവാക്കുന്ന പദ്ധതികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവണമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒഴിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, വെള്ളോറ രാജന്‍, എന്‍ ബാലകൃഷ്ണന്‍, സി സമീര്‍, സി എറമുള്ളാന്‍, കെ പ്രകാശന്‍, എം വി സഹദേവന്‍, ടി രവീന്ദ്രന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss