|    Aug 14 Tue, 2018 1:53 pm
FLASH NEWS

കോര്‍പറേഷന്‍ ഭരണസമിതി അനാസ്ഥ ; വൈദ്യുതി വിഭാഗത്തിന് 24 കോടിയുടെ നഷ്ടം

Published : 14th September 2017 | Posted By: fsq

 

തൃശൂര്‍: കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തിന്റെ കുറ്റകരമായ അനാസ്ഥമൂലം കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന് 24 കോടി രൂപ നഷ്ടം. രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരില്‍നിന്നു ഒഴിവാക്കി കിട്ടുമായിരുന്ന 37 വര്‍ഷത്തെ വൈദ്യുതി ഡ്യൂട്ടി കുടിശ്ശികയാണ് ഭരണനേതൃത്വം ചെറുവിരലനക്കാതെ തുകയടച്ച് നഷ്ടപ്പെടുത്തിയത്. ഡ്യൂട്ടി ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ സമ്മര്‍ദ്ദം മാത്രമാണ് പരിഹാരമെന്നുമുള്ള നിയമോപദേശം പോലും പരിഗണിക്കാതെ കുടിശ്ശിക അടക്കാനുള്ള വിധി ഹൈക്കോടതിയില്‍നിന്നും ചോദിച്ചുവാങ്ങുകയായിരുന്നു.ഇത്രയും ദീര്‍ഘകാലത്തെ നികുതി അടക്കേണ്ടതില്ലെന്നും ഹരജി നല്‍കാനും സംസ്ഥാന വൈദിയുതി റഗുലേറ്ററി കമ്മീഷന്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടും പ്രശ്‌നത്തില്‍ ഇടപെടാനുള്ള കമ്മീഷന്റെ സന്നദ്ധതപോലും സ്വീകരിക്കാതെയാണ് 24 കോടി രൂപ അടക്കാനുള്ള കോടതി വിധി കൗണ്‍സിലിനേയും വൈദ്യുതി ചുമതല വഹിക്കുന്ന മരാമത്തു കമ്മിറ്റിയെ പോലും അറിയിക്കാതെയാണ് നടപ്പാക്കിയത്. 24 കോടിയില്‍ 10 കോടി ഉടന്‍ അക്കാനും പലിശയിനത്തില്‍ ബാക്കി തുക ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചുമാണ് വിധി. പലിശ ഒഴിവാക്കിയുള്ള 11.66 കോടി രൂപയാണ് കോര്‍പ്പറേഷന്‍ അടച്ചത്.വൈദ്യുതിവിഭാഗം വൈദ്യുതി ഉപഭോക്താക്കളില്‍നിന്നും പിരിച്ചെടുക്ക ഃലേക്ക് അടക്കേണ്ടതാണ്. 75 മുതല്‍ 2012 വരെയുള്ള കുടിശ്ശിക ഡ്യൂട്ടി അടക്കാനായിരുന്നു ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറിന്റെ നോട്ടിസ്. കോര്‍പ്പറേഷനാണെങ്കില്‍ ഉപഭോക്താക്കളില്‍നിന്നും പിരിച്ച ഡ്യൂട്ടി ഇതുവരെ കൃത്യമായി സര്‍ക്കാരില്‍ അടച്ചുവരുന്നതുമാണ്. എന്നാല്‍ പിരിക്കുന്ന ഡ്യൂട്ടിയല്ല വൈദ്യുതി ബോര്‍ഡില്‍നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ ഏഴ് ശതമാനം പ്രസരണ നഷ്ടം കണക്കാക്കി ബാക്കി  വൈദ്യുതിയുടെ വില കണക്കാക്കി ഡ്യൂട്ടി അടക്കണമെന്ന നിലപാട് സര്‍ക്കാര്‍ എടുത്തതാണ് കോര്‍പ്പറേഷനു വിനയായത്. നിലവില്‍ 12 ശതമാനമാണ് കോര്‍പ്പറേഷനില്‍ പ്രസരണ നഷ്ടം നേരത്തെ ഇത് 33 ശതമാനം വരെയായിരുന്നു. വന്‍തോതില്‍ മോഷണവും നടന്നിരുന്നു.കോര്‍പ്പറേഷന്റെ വാദം തള്ളി ഡ്യൂട്ടി അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും റെവന്യു റിക്കവറി നടപടിക്ക് നിര്‍ദ്ദേശിച്ചു.  സെക്രട്ടേറിയറ്റിലെ ഒരു ക്ലാര്‍ക്ക്  കോര്‍പ്പറേഷന് ഭീഷണി കത്തയച്ചു. ഇതിനെതിരെ യുഡിഎഫ് ഭരണത്തില്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി താല്‍ക്കാലിക സ്റ്റേയും അനുവദിച്ചു. കോര്‍പ്പറേഷനുവേണ്ടി ഹാജരായ മാത്യൂസ് പി.മാത്യുസ് കമ്പനി, നിയമപരമായി കേസ് നിലനില്‍ക്കുന്നതല്ലെന്നും കോടതിയില്‍നിന്നും അനുകൂലഉത്തരവ് പ്രതീക്ഷിക്കാനില്ലെന്നും സര്‍ക്കാരില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മാത്രമാണ് പരിഹാരമെന്നും കാണിച്ച് കോര്‍പ്പറേഷന്‍ നിയമോപദേശം നല്‍കി. ഇത് രാജന്‍ പല്ലന്‍ മേയറായിരിക്കേ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ പെടുത്തി കൗണ്‍സില്‍ ചര്‍ച്ച ചെയ്തതാണ്. കുടിശ്ശിക ഒഴിവാക്കി കിട്ടാന്‍ സര്‍ക്കാരിനെ സമീപിക്കാനും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനും കൗണ്‍സില്‍ തീരുമാനമെടുത്തതാണ്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss