|    Nov 21 Tue, 2017 1:37 pm
FLASH NEWS

കോര്‍പറേഷന്‍ കൗണ്‍സിലറുടെ വീടിന് നേരെ ആക്രമണം; കഞ്ചാവ് മാഫിയയെന്ന് സംശയം

Published : 5th June 2017 | Posted By: fsq

 

തൃശൂര്‍: കോര്‍പറേഷന്‍ കൗ ണ്‍സിലര്‍ കെ മഹേഷിന്റെ വീടിനുനേരെ ആക്രമണം. ചെമ്പൂക്കാവ് മ്യൂസിയത്തിനുടുത്തുള്ള വീടിനുനേരെ ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് അക്രമണമുണ്ടായത്. വീടിന്റെ അടുക്കളയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ച നിലയിലാണ്. തൊട്ടുള്ള  വാഷിങ് മെഷീന്‍, വാഷ് ബേസിന്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ലൈറ്റിട്ട് നോക്കിയെങ്കിലും അസ്വഭാവികമായി ഒന്നും കാണാനായിരുന്നില്ല. രാവിലെ ഏഴുമണിയോടെയാണ് ആക്രമണം നടന്നതായി മനസിലായത്. തുടര്‍ന്ന് പോലിസ് പരാതി നല്‍കി. എസിപിപി വാഹിദിന്റെ നേതൃത്വത്തിലുള്ള പോലിസെത്തി പരിശോധന നടത്തി. കഞ്ചാവ് മാഫിയാസംഘത്തി ല്‍പെട്ടവരാണ് ആക്രണത്തിനു പിന്നിലെന്നാണ് വീട്ടുകാരുടെയും പോലിസിന്റെയും സംശയം. കഞ്ചാവുസംഘത്തിനെതിരേ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടായിരുന്നു. ഇതാവും ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നും സംശയമുണ്ട്. 7.20 ഓടെ പരാതി പറഞ്ഞിട്ടും പോലിസെത്തിയത് പത്തുമണിയോടെയാണെന്നും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക