|    Jun 19 Tue, 2018 3:00 am

കോര്‍പറേഷന്‍വൈദ്യുതി വിഭാഗം ആധുനിക വല്‍ക്കരിക്കും: മേയര്‍

Published : 18th January 2017 | Posted By: fsq

 

തൃശൂര്‍: കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ആധുനിക വല്‍കരിക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് മേയര്‍ അജിത ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുത വിഭാഗത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ മെച്ചപ്പെടുത്തുന്നതിന് കോര്‍പറേഷന്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങി. 10, 04625 രൂപ വരുന്ന അഞ്ചു പ്രധാന ഉപകരണങ്ങളാണ് വൈദ്യുത വിഭാഗത്തിലേക്ക് വാങ്ങിയത്. ടെന്‍ഡര്‍ പ്രകാരം ഫഌക്ക് എന്ന കമ്പനിയുടെ പവര്‍ ക്വാളിറ്റി അനലൈസര്‍, തെര്‍മല്‍ ഇമേജിങ് ക്യാമറ, വോള്‍ട്ടേജ് ഡിറ്റക്ടര്‍, എര്‍ത്ത് ഗ്രൗണ്ട് ടെസ്റ്റര്‍, ലക്‌സ് മീറ്റര്‍ എന്നിവയാണ് ഉപകരണങ്ങള്‍. ഇലക്ട്രിക് ലൈനുകളില്‍ ഉണ്ടാകുന്ന അണ്‍ബാലന്‍സിങ്, വോള്‍ട്ടേജ് വ്യതിയാനം, ഹാര്‍മോണിക് കറന്റുകള്‍ എന്നിവ കണ്ടുപിടിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമാണ് പവര്‍ ക്വാളിറ്റി അനലൈസര്‍ ഉപയോഗിക്കുന്നത്. വൈദ്യുതി ചോര്‍ച്ച കണ്ടെത്താന്‍ കഴിയുന്നതാണ് ഇതിന്റെ സവിശേഷത. സബ്‌സ്‌റ്റേഷനുകള്‍, ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍, ലൈന്‍ വര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം കണ്ടുപിടിക്കുന്നതിന് തെര്‍മല്‍ ഇമേജിങ് ടെക്‌നോളജിയ്ക്ക് കഴിയും. കൂടാതെ ബ്രേക്ക് ഡൗണ്‍ മെയിന്റനന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നു. ഇലക്ട്രിക് ലൈനുകളില്‍ ജോലിയെടുക്കുന്ന ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുന്ന ക്വാളിറ്റി ഉപകരണമാണ്  വോള്‍ട്ടേജ് ഡിറ്റക്ടര്‍. ബെല്‍റ്റ്, ഹെല്‍മറ്റ്, ടെസ്റ്റര്‍ എന്നിവയ്ക്കു പുറമേ കൂടുതല്‍ സുരക്ഷ നല്‍കുന്ന വോള്‍ട്ടേജ് ഡിറ്റക്ടര്‍ ജോലി സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലെന്ന് ഉറപ്പു വരുത്താന്‍ സഹായിക്കുന്ന ഉപകരണമാണ്.
വൈദ്യുതി വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായ ട്രാന്‍സ്‌ഫോര്‍മറുടെ എര്‍ത്തിംങ് സംവിധാനം കുറ്റമറ്റതാക്കാന്‍ ഉപയോഗിക്കുന്ന നൂതന ഉപകരണമാണ് എര്‍ത്ത് ഗ്രൗണ്ട് ടെസ്റ്റര്‍. മെയിന്റന്‍സ് വിഭാഗത്തിന് ഫലപ്രദമായ ഉപകരണമാണ് ഇത്. വൈദ്യുത വിഭാഗത്തിന് സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്ഥാപിക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചം കൃത്യ സ്ഥലത്ത് ലഭ്യമാക്കാന്‍ ഉപയോഗിക്കുന്ന ലക്‌സ് മീറ്ററാണ് മറ്റൊന്ന്. വെളിച്ചം കൃത്യമായി  ഉറപ്പു വരുത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. ടെണ്ടര്‍ പ്രകാരം ഓഫര്‍ ലഭിച്ച നാലു കമ്പനികളില്‍ നിന്നാണ് കോര്‍പറേഷന്‍ വൈദ്യുത വിഭാഗം ഫഌക്ക് തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍  കോര്‍പറേഷന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി —എസ് ജോസ്, ഡയറക്ഷന്‍ അസി. എഞ്ചിനീയര്‍ എ. വേലുസ്വാമി, പ്രോജക്ട് എഞ്ചിനീയര്‍ ഫ്രാന്‍സിസ് സേവ്യര്‍, ഫഌക്ക് ഇന്ത്യന്‍ സെയില്‍സ് എഞ്ചിനീയര്‍ എം. ഭരണീധരന്‍ എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss