|    Jun 25 Sun, 2017 9:03 am
FLASH NEWS

കോര്‍പറേഷന്റെ ലോറി വഴിയുള്ള കുടിവെള്ള വിതരണം; ക്രമക്കേടെന്ന് ആരോപണം

Published : 2nd December 2016 | Posted By: SMR

തൃശൂര്‍: കോര്‍പറേഷനില്‍ ഈ വര്‍ഷത്തെ ലോറി വെള്ള വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം. കുടിവെള്ള വിതരണത്തിനായി മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതി ക്രമവിരുദ്ധമാണെന്നാണ് പരാതി. ജലവിതരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി രംഗത്തെത്തി. അതേസമയം ലോറി വെള്ള വിതരണത്തിലൂടെ നഗരസഭയ്ക്ക് നഷ്ടം വന്ന ഒരുകോടിരൂപ കരാകരാറുകാരനില്‍ നിന്നും തിരിച്ചുപിടിക്കാന്‍ നിയമനടപടിക്ക് കൗണ്‍സില്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ വിതരണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും കൃത്യം കണക്ക് കൗണ്‍സിലിന്റെ അംഗീകാരത്തിനെത്തിയിട്ടില്ല. ബില്ല് വൈകുന്നതിനെതിരെയുണ്ടായ വിമര്‍ശനത്തെ ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ന്യായീകരിച്ചു. ജലവിതരണത്തിന് മേയറുടെ മുന്‍കൂര്‍ അനുമതിക്ക് കൗണ്‍സില്‍ ഇനിയും സാധൂകരണം നല്‍കാത്തതാണ് കാരണമെന്നായിരുന്നു വിശദീകരണം. മുന്‍കൂര്‍ അനുമതിക്ക് യോഗം അംഗീകാരം നല്‍കിയെങ്കിലും കൗണ്‍സിലിന്റെ അംഗീകാരം തേടാന്‍ ആറ് മാസം എടുത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചു.ജലവിതരണത്തിന് കരാറെടുത്ത രതീഷ് എന്നയാള്‍ വിതരണത്തിന് തയ്യാറാവാത്തതിനാല്‍ മുന്‍ വര്‍ഷത്തെ കരാറുകാരെ തന്നെ മുന്‍കൂര്‍ അനുമതി നല്‍കി മേയര്‍ കരാര്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി മേയര്‍ വിശദീകരിച്ചു. 1000 ലിറ്ററിന് 99 രൂപയ്ക്ക് വിതരണത്തിനായിരുന്നു ടെന്‍ഡര്‍. കഴിഞ്ഞ വര്‍ഷം കരാര്‍ 150 രൂപയിലധികമായിരുന്നു. 99 രൂപയ്ക്ക് നടപ്പില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രതിപക്ഷത്തെ  വെല്ലുവിളിച്ചായിരുന്നു കുറഞ്ഞ നിരക്കിലുള്ള ടെന്‍ഡര്‍ അംഗീകരിച്ചത്. പ്രതിപക്ഷാഭിപ്രായമാണ് ശരിയെന്ന് തെളിഞ്ഞതായും തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും വര്‍ഗീസ് കണ്ടംകുളത്തി തുറന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്ന മേയറുടെ മുന്‍കൂര്‍ അനുമതിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.അജണ്ടയില്‍ അവതരിപ്പിച്ച നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇടപാടില്‍ ഗുരുതരമായ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ്. വരള്‍ച്ച മുന്‍കൂട്ടി കണ്ട് ഒരു വര്‍ഷത്തേക്ക് ജലവിതരണത്തിന് കരാര്‍ നല്‍കുന്ന ക്രമവിരുദ്ധ നടപടിയാണ് തൃശൂര്‍ കോര്‍പറേഷനില്‍. എന്നിട്ടും സമയത്തിന് ടെന്‍ഡര്‍ ക്ഷണിച്ചില്ല.  ഏപ്രില്‍ 1ന് ജലവിതരണം തുടങ്ങാനുള്ള ടെന്‍ഡര്‍ ആണ് മാര്‍ച്ച് 30ന് ഹെല്‍ത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചത.് 31ന് തന്നെ കൗണ്‍സില്‍ യോഗവും ടെന്‍ഡര്‍ അംഗീകരിച്ചു. ഏപ്രില്‍ 1ന് ജലവിതരണം തുടങ്ങാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി. എന്നാല്‍ കരാറുകാരന്‍ രതീഷ് വിതരണം ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറി. തുടര്‍ന്ന് രണ്ടാം ടെന്‍ഡര്‍കാരനുമായി ചര്‍ച്ച നടത്തത്തിയെങ്കിലും അ വരും ജലവിതരണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.ഇതേ തുടര്‍ന്ന് റീടെന്‍ഡര്‍ വിളിക്കാന്‍ ഹെല്‍ത്ത് കമ്മിറ്റി കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശ യാണ് ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരത്തി നായി അജണ്ടയായി എത്തിച്ചത്. എന്നാല്‍ മേയറുടെ മുന്‍കൂര്‍ അനുമതിയില്‍ ജലവിതരണം ജൂണ്‍ 1ന് തന്നെ അവസാനിപ്പിച്ചിരുന്നു. അതേസമയം ഏറ്റവും സുതാര്യമായാണ് ഈ വര്‍ഷം ലോറിവെള്ള വിതരണം നടന്നതെന്നും, കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ സസൂക്ഷ്മം പരിശോധിച്ചാണ് ഇത്തവണ ബില്ലുകള്‍ പാസാക്കിയതെന്നും ആര്‍ക്കുവേണമെങ്കിലും അവ പരിശോധിക്കാമെന്നും മേയര്‍ അജിത ജയരാജന്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക