|    Oct 18 Thu, 2018 7:23 pm
FLASH NEWS

കോര്‍പറേഷന്റെ ഓണാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

Published : 14th September 2017 | Posted By: fsq

 

കൊല്ലം: കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന്. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഘോഷയാത്ര ഇക്കുറി കൂടുതല്‍ മികവാര്‍ന്നതും കുറ്റമറ്റതുമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത തൊഴില്‍ മേഖലകള്‍, ചരിത്രം തുടങ്ങി നാടിന്റെ തനിമയും സമ്പന്നതും നിറഞ്ഞു നില്‍ക്കുന്നതായിരിക്കും ഘോഷയാത്രയെന്ന് മേയര്‍ വി രാജേന്ദ്രബാബു വ്യക്തമാക്കി. നഗരത്തെ വിസ്മയത്തിലാക്കി വൈകീട്ട് മൂന്നിനു നടക്കുന്ന ഘോഷയാത്രയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലബുകള്‍, വ്യാപാരിവ്യവസായി സംഘടനകള്‍, കുടുംബശ്രീ, ക്യുഎസി, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കാളികളാവും. കേരളത്തിന്റെ തനത് കലകളായ കഥകളി, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര വേഷക്കാരും ഘോഷയാത്രയിലുണ്ടാകും. കൂടാതെ തൃശൂര്‍ പുലികളി, കരടികളി, കുമ്മാട്ടിക്കളി, കണ്ണൂരില്‍ നിന്നുള്ള തെയ്യം, പൂക്കാവടി, അമ്പലപ്പുഴ വേലകളി, കളരിപ്പയറ്റ്, കൊല്ലത്തിന്റെ തൊഴിലും ചരിത്രവും, സാംസ്‌ക്കാരികവും വിഷയങ്ങളാവുന്ന നിശ്ചലദൃശ്യങ്ങള്‍, പഞ്ചാരിമേളം, ശിങ്കാരിമേളം, ബുള്ളറ്റ് റാലി, റോളര്‍ സ്‌കേറ്റിങ് തുടങ്ങിയവ ഘോഷയാത്രയെ വര്‍ണാഭമാക്കും. കൂടാതെ ഓരോ ഡിവിഷനില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരും കലാ സാസ്‌കാരിക പ്രവര്‍ത്തകരും സന്നദ്ധസംഘടനകളും അണിനിരക്കുന്ന കലാപ്രകടനകളും ഉണ്ടാകും. ഏറ്റവും മികച്ച നിശ്ചലദൃശ്യത്തിനും വേഷത്തിനും ഡിപ്പാര്‍ട്ടുമെന്റുകള്‍, കോര്‍പറേഷന്‍ ഡിവിഷനുകള്‍, സ്‌കൂള്‍, കോളജ്, ആശുപത്രി, കുടുംബശ്രീ, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഒന്നും രണ്ടും സമ്മാന ങ്ങള്‍ നല്‍കും. ഘോഷയാത്ര കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നിന്ന് തുടങ്ങി റെയില്‍വേ സ്‌റ്റേഷന്‍, ചിന്നക്കട, താലൂക്ക്, കച്ചേരിയില്‍ തിരിഞ്ഞു ചിന്നക്കട പുള്ളിക്കട വഴി ആശ്രാമം മൈതാനിയില്‍ എത്തിച്ചേരും. കഴിഞ്ഞ തവണ ഘോഷയാത്ര കൊല്ലം നഗരത്തില്‍ വന്‍ ഗതാഗതക്കു രുക്ക് സൃഷ്ടിച്ചിരുന്നു. ഇത്തവണ അത് ഒഴിവാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങളും സംഘാടകര്‍ നട ത്തിയിട്ടുണ്ട്. ഘോഷയാത്രയുടെ റൂട്ടും ഇതിന് അനുസരിച്ച് ഇത്തവണ പുനക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss