|    Sep 24 Mon, 2018 6:49 am
FLASH NEWS

കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സമരം പ്രഹസനമായി; നിസ്സഹകരണത്തെ അവഗണിച്ച് മേയര്‍

Published : 9th February 2018 | Posted By: kasim kzm

തൃശൂര്‍: ജനാധിപത്യ ധ്വംസനത്തിനും അഴിമതിക്കും എതിരായി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയ നിസ്സഹകരണസമരം പ്രഹസനമായി. കോണ്‍ഗ്രസ് സഹകരിച്ചില്ലെങ്കിലും തങ്ങള്‍ സുഗമമായി കൗണ്‍സില്‍ യോഗം മുന്നോട്ട് കൊണ്ടുപോകുമെന്നും എല്‍—ഡി—എഫ് ഭരണ നേതൃത്വം തെളിയിച്ചു.കൗണ്‍സില്‍ യോഗത്തില്‍നിന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപോക്ക് നടത്തിയതിനെ തുടര്‍ന്ന് അമൃതംപദ്ധതി അവതരണവും ചര്‍ച്ചയും സുഗമമായി നടന്നു. ജനാധിപത്യ ധ്വംസനത്തിനും അഴിമതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗവും സ്തംഭിപ്പിച്ച് അലങ്കോലമാക്കിയിരുന്നു. ചര്‍ച്ചയില്ലാതെ തന്നെ അജണ്ട പാസായതായി മേയര്‍ പ്രഖ്യാപിച്ച യോഗങ്ങള്‍ പിരിച്ചുവിടുകയായിരുന്നു. ചര്‍ച്ചയില്ലാതെ അജണ്ട അംഗീകരിച്ചതിനെതിരെ ബി—ജെ—പിയും കോ ണ്‍ഗ്രസും വിയോജനകുറിപ്പ് നല്‍കിയിരുന്നു.പ്രശ്‌നത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ സമരം ശക്തമായി തുടരുമെന്ന പ്രതിപക്ഷനേതാവ് അഡ്വ.—എം —കെ —മുകുന്ദന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൗണ്‍സില്‍ യോഗത്തി ല്‍ പ്രതിഷേധസമരം ഏതാനും മിനിറ്റുകളിലെ മുദ്രാവാക്യം വിൡയിലൊതുങ്ങി. വളരെ ശാന്തമായ അന്തരീക്ഷ ത്തിലായിരുന്നു സമരം. എല്‍—ഡി—എഫ് കൗണ്‍സിലര്‍മാരും ബി—ജെ—പിയും പ്രതികരിക്കാതെ കാഴ്ചക്കാരായിരുന്നു. 15 മിനിറ്റ് മാത്രം മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വരിവരിയായി ഇറങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ അങ്കണത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സമരം മുന്‍ ഡി—സിസി പ്രസിഡണ്ട് ഒ.—അബ്ദുള്‍ റഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്സ് അംഗങ്ങളുടെ ഇറങ്ങിപോക്കിനെ തുടര്‍ന്ന് അമൃതം പദ്ധതി അവതരണവും ചര്‍ച്ചയും സുഗമമായി നടന്നു. പദ്ധതികള്‍ തയ്യാറാക്കി കിറ്റ് കോ വാട്ടര്‍ അതോറിറ്റി തുടങ്ങി ഏജന്‍സികള്‍ പദ്ധതികള്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ വിശദീകരിച്ചു.കൗണ്‍സിലിനേയും സ്റ്റിയറിങ്ങ് കമ്മിറ്റി-സ്റ്റാന്റിങ്ങ് കമ്മിറ്റികളേയും നോക്കുകുത്തിയാക്കിയുള്ള ജനാധിപത്യവിരുദ്ധനടപടികള്‍ക്കും വ്യാജ മിനിറ്റ്‌സ് എഴുതുന്നതും പ്രതിപക്ഷാവശ്യങ്ങളെ അംഗീകരിക്കാത്തതും കള്ളകേസ് എടുക്കുന്നതുമായ ജനാധിപത്യ ധ്വംസനത്തിനും എതിരാണ് തങ്ങളുടെ സമരമെന്ന് യോഗാരംഭത്തില്‍ പ്രതിപക്ഷനേതാവ് അഡ്വ.—എം.—കെ.—മുകുന്ദന്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച താല്‍ക്കാലിക ജീവനക്കാരനെ പുറത്താക്കണമെന്നതും ആവശ്യമാണ്.ജനറല്‍ ആശുപത്രിയെ പൊതു കക്കൂസാക്കുന്നതും അഗതിമന്ദിരത്തെ കക്കൂസ് മാലിന്യ സംസ്‌കരണകേന്ദ്രമാക്കുന്നതും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ജോണ്‍ ഡാനിയേലും വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss