|    Oct 17 Wed, 2018 7:00 am
FLASH NEWS

കോര്‍പറേഷനിലെ അവിശ്വാസ പ്രമേയം : ബിജെപി പിന്തുണ വേണ്ടെന്ന് ഡിസിസി പ്രസിഡന്റ്

Published : 21st September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി.യുടെ പിന്തുണ തേടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ടി എന്‍ പ്രതാപന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍ ഭരണം പരാജയമായ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ബി.ജെ.പി കോണ്‍ഗ്രസിന്റെ മുഖ്യശത്രുവാണ്. അവരുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാകില്ല. നോട്ടം കൊണ്ടോ വാക്കു കൊണ്ടോ ബന്ധം ഉണ്ടാകില്ലെന്നും പ്രതാപന്‍ പറഞ്ഞു. കോര്‍പ്പറേഷന് അകത്തോ പുറത്തോ ബി.ജി.പി.യുമായി യാതൊരു രാഷ്ട്രീയ സൗഹൃദവുമുണ്ടാകില്ലെന്നും പ്രതാപന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ തീരുമാനിച്ചത്. അതേസമയം അവിശ്വാസ പ്രമേയത്തെ നേരിടുന്നതിന് എല്‍.ഡി.എഫ് നീക്കം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss