|    Jun 23 Sat, 2018 7:53 pm
FLASH NEWS

കോര്‍പറേറ്റുകളെ വരവേല്‍ക്കാന്‍ ബിജെപി പരവതാനി വിരിക്കുന്നു : കോടിയേരി

Published : 12th May 2017 | Posted By: fsq

 

കോഴഞ്ചേരി: വിദ്വേഷത്തിലൂടെ ഭിന്നിപ്പ് പൂര്‍ത്തിയാക്കി കോ ര്‍പ്പറേറ്റുകളെ വരവേല്‍ക്കാ ന്‍ പരവതാനി വിരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകായയിരുന്നു അദ്ദേഹം. ഒരു രാഷ്ര്ടമെന്നു വാദിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ മനുഷ്യന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും അനുവദിക്കാത്ത ഫാസിസ്റ്റ് രീതിയാണ് രാജ്യത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട സംസ്ഥാനമായി വരുന്നത് ത്രിപുരയാണെന്ന് മനുഷ്യന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കണമെങ്കില്‍ കേരളത്തില്‍ എത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ അനന്തഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, എംഎല്‍എ മാരായ വീണാജോര്‍ജ്, രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബാബു കോയിക്കലേത്ത്, പി ജെ അജയകുമാര്‍, ടി കെ ജി. നായര്‍, ആര്‍ സനല്‍കുമാര്‍, പി എസ് മോഹനന്‍, ടി ഡി ബൈജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സി രാജഗോപാലന്‍ എക്‌സ് എംഎല്‍എ, ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ അജയകുമാര്‍, ജി വിജയന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss