|    Aug 15 Wed, 2018 4:12 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കോര്‍ണിഷ് സോക്കര്‍ ഫുട്‌ബോള്‍: തെക്കേപ്പുറം ജേതാക്കള്‍

Published : 25th March 2018 | Posted By: AAK

അല്‍ ഖോബാര്‍: കോര്‍ണിഷ് സോക്കര്‍ ക്ലബ്ബ് സംഘടിപ്പിച്ച സീനിയര്‍ സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ദാദാഭായ് തെക്കേപ്പുറം ജേതാക്കളായി. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കരുത്തരായ റെയ്ബാന്‍ ഖാലിദിയയെ ടൈംബ്രേക്കറില്‍ തോല്‍പിച്ചാണ് തെക്കേപ്പുറം വിജയ കിരീടം ചൂടിയത്. ഫൈനലിലെ മികച്ച കളിക്കാരന്‍ ബൈജു (തെക്കേപ്പുറം), ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ഹനീഫ (ഖാലിദിയ), ടോപ് സ്‌കോറര്‍ അബു (തെക്കേപ്പുറം), ഗോള്‍ കീപ്പര്‍ മുജീബ് (ഖാലിദിയ), പ്രതിരോധം യൂനുസ് (യൂത്ത് ഇന്ത്യ), ഗോള്‍ റഷീദ് (ഖാലിദിയ), ഫെയര്‍ പ്ലേ ടീം ഐടിഎല്‍ റിഫ റിയാദ് തിരഞ്ഞെടുത്തു. വിജയികള്‍ക്ക് യുഎസ്ജി ബോറല്‍ ക്യാഷ് അവാര്‍ഡ് മുജീബ് കളത്തിലും റണ്ണേഴ്‌സിന് അസ്ലം കോഴിക്കോടും സമ്മാനിച്ചു. അണ്ടര്‍-16 ഫൈനല്‍ മത്സരത്തില്‍ യങ് സ്റ്റാര്‍ ടൊയോട്ട എതിരില്ലാത്ത ഒരു ഗോളിന് ഫോക്കസ് ദമ്മാമിനെ പരാജയപ്പെടുത്തി. ടൊയോട്ടയുടെ അല്‍ അമീന്‍ മികച്ച കളിക്കാരനായി. അബ്ദുര്‍റഹ്മാന്‍, ഹര്‍ഷദ്, ഷിഹാസ് കളികള്‍ നിയന്ത്രിച്ചു. സൗദിയുടെ കിഴക്കന്‍ മേഖലയില്‍ കാല്‍പന്ത് കളി രംഗത്ത് മികച്ച സേവനങ്ങള്‍ നടത്തുന്ന അബ്ദുല്‍ റസാഖ് തെക്കേപ്പുറം, അഷ്റഫ് തലപ്പുഴ എന്നിവരെ ക്ലബ്ബ് പ്രസിഡന്റ് സക്കീര്‍ വള്ളക്കടവ് ചടങ്ങില്‍ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss