|    Nov 19 Mon, 2018 8:16 am
FLASH NEWS

കോരയാറും വരട്ടയാറും കവിഞ്ഞു

Published : 15th August 2018 | Posted By: kasim kzm

ചിറ്റൂര്‍: അതിശക്തമായ മഴയില്‍ ചിറ്റൂരിന്റെ കിഴക്കന്‍ മേഖലയിലെ എരുത്തേമ്പതി, വടകരപതി പഞ്ചായത്തില്‍ വ്യാപക നാശം. വടകരപ്പതി പഞ്ചായത്തിലെ കോരയാറും, വരട്ടയാറും 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞൊഴുകി. ഇതോടെ ഇരുകരകളിലും വെള്ളം കയറി വ്യാപക കൃഷിനാശം സംഭവിച്ചു. തേ ാടുകളുടെയും കുളങ്ങളുടെയും ബണ്ട് തകര്‍ന്ന് നിരവധി വിടുകള്‍ വെള്ളത്തിനടിയിലാക്കി. പച്ചക്കറി ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള ഇരു പഞ്ചായത്തിലെയും ഭൂരിഭാഗം കൃഷിയും ഇത്തവണ മഴയില്‍ നശിച്ചു.
കൊഴിഞ്ഞാമ്പറ-പാലക്കാട് ദേശിയപാതയില്‍ അത്തിക്കോടിന് സമീപം റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം തടഞ്ഞു. കോരയാര്‍ നിറഞ്ഞൊഴുകിയതോടെ മേനോ ന്‍പാറയില്‍ നിരവധി വിടിനുള്ളില്‍ വെള്ളം കയറി.
കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവര്‍ ബന്ധുവിട്ടിലേക്ക് മാറിയിരുന്നു. വിടുകളിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് വീണ്ടും വെള്ളം കയറിയത്. കൊഴിഞ്ഞാമ്പാറ-കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ എലിപ്പാറയ്ക്ക് സമീപം പാടങ്ങളിലെ വെള്ളം വിടുകളിലും റോഡിലും കയറി റോഡും പാടങ്ങളും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണ്.
കനത്ത മഴയ്‌ക്കൊപ്പം കഴിഞ്ഞ ദിവസം ആളിയാര്‍ നിന്നും 4800 ക്യൂസെക്‌സ് വെള്ളം തുറന്നു വിട്ടതോടെ മൂലത്തറ റെഗുലേറ്ററിനു താഴെയുള്ള മൂലത്തറ, ആലാംകടവ്, പാറക്കളം നിലംപതി പാലങ്ങള്‍ വെള്ളത്തിനടിയിലായി.
ഇതോടെ ഗോപാലപുരം-മീനാക്ഷിപുരം പാതയും നറണി, കോരിയാര്‍ചള്ള, കല്യാണപേട്ട, പാറക്കളം ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. 1050അടി പരമാവധി ജലസംഭരണ ശേഷിയുള്ള ആളിയാറില്‍ നിലവില്‍ 1048.4 അടിയാണ് വെള്ളത്തിന്റെ അളവ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss