|    May 25 Thu, 2017 10:48 am
FLASH NEWS

കോയമ്പത്തൂര്‍: ബസ് ജീവനക്കാര്‍ പണിമുടക്കി

Published : 12th October 2016 | Posted By: SMR

കോയമ്പത്തൂര്‍: ബസ്‌ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ രണ്ടു ബൈക്ക് യാത്രക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ നഗരത്തില്‍ ഒരു വിഭാഗം ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഗാന്ധിപുരം ഭാഗത്തുനിന്നു ചേരമാന്‍നഗറിലേക്കു പോവുകയായിരുന്ന ബസ് കഴിഞ്ഞ ദിവസം വൈകീട്ട് മുന്നില്‍ പോവുകയായിരുന്ന ഒരു ബൈക്കില്‍ ചെറുതായി ഉരസിയതാണ് സംഭവങ്ങളുടെ തുടക്കം.
ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉരസിയതെന്നു തര്‍ക്കിച്ച ബൈക്ക് യാത്രികര്‍ ഡ്രൈവറോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. നഗരത്തിലെ 200ഓളം ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡിപ്പോകളില്‍ നിന്നു സര്‍വീസ് നടത്താതിരുന്നത്. സ്ഥലം എംഎല്‍എയും പോലിസും ഇടപെട്ട് ബൈക്ക് യാത്രക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day