|    Mar 30 Thu, 2017 4:38 am
FLASH NEWS

കോമ്രേഡ് കോവന്റെ അറസ്റ്റ് : സിപിഐ അപലപിച്ചു

Published : 1st November 2015 | Posted By: G.A.G

ചെന്നൈ: തമിഴ് നാട് ജയലളിതയെ അവഹേളിച്ചു എന്നാരോപിച്ച് നാടന്‍പാട്ട് കലാകാരന്‍ കോമ്രേഡ് കോവനെ അറസ്റ്റു ചെയ്തതില്‍ സിപിഐ അപലപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന്് സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് കോവന്‍ പ്രചാരണം നടത്തിയതെന്നും ഒരു ക്ഷേമതല്‍പര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുത്തരശന്‍ ചൂണ്ടിക്കാട്ടി. കോവനെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടനയുടെ പ്രചാരണഗായകന്‍ കൂടിയായ കോമ്രേഡ് കോവനെ രാജ്യദ്രോഹപരവും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അവഹേളിക്കുന്നതുമായ ഉള്ളടക്കമടങ്ങിയ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്്‌ലോഡ് ചെയ്‌തെന്നാരോപിച്ചാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കലാസാഹിത്യസംഘടനയായ മക്കള്‍ കലൈ ഇളക്കിയ കഴകത്തിന്റെ തൃശ്ശിനാപ്പള്ളി ജില്ലാ ഭാരവാഹിയാണ് കോവന്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day