|    Dec 17 Sun, 2017 4:07 am
FLASH NEWS

കോമ്പിങ് ഓപ്പറേഷന്‍ : നിരവധി പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

Published : 29th October 2017 | Posted By: fsq

 

കാസര്‍കോട്: സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കോടതിയിലും പോലിസ് സ്‌റ്റേഷനിലും ഹാജരാകാതെ ഒളിവില്‍ കഴിയുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവിവിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ കോമ്പിങ് ഓപറേഷനില്‍ നിരവധി പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റിലായവരില്‍  ഭൂരിഭാഗവും വര്‍ഷങ്ങളായി ഒളിവിലായിരുന്നു.  കാസര്‍കോഡ് പോലിസ് സ്‌റ്റേഷന്‍-നാല്, ഹോസ്ദുര്‍ഗ് -രണ്ട്, മഞ്ചേശ്വരം, ബദിയടുക്ക, ബേക്കല്‍, അമ്പലത്തറ പോലിസ് സ്റ്റേഷനുകളില്‍ ഒന്നു വീതവും ഉള്‍പ്പെടെ പത്തുപേരെ പിടികൂടി. കോടതിയുടെ  സമന്‍സ് ഉണ്ടായിട്ടും കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറി വാറണ്ടായ 35 പേരെയും അറസ്റ്റ് ചെയ്തു കോടതി മുമ്പാകെ ഹാജരാക്കി. ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകളിലും, ലോഡ്ജുകളിലും, ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും  കോമ്പിങ് ഓപറേഷന്റെ ഭാഗമായി പരിശോധന നടത്തി. പരിശോധനയില്‍ സംശയം തോന്നിയ 68 പേരെ ചോദ്യം ചെയ്തു വിശദാംശങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഓപറേഷനില്‍ ജില്ലയിലെ മുഴുവന്‍ ഡിവൈഎസ്പി മാരും, സിഐ മാരും, എസ്‌ഐ മാരും,  ഷാഡോ പോലിസ്, ഡിപിസി എല്‍പി സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം, മറ്റു സിവില്‍ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.    അടുത്ത മാസവും ഇത്തരത്തില്‍ കോമ്പിങ് ഓപറേഷന്‍ നടത്തുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss