|    Jan 23 Mon, 2017 4:05 pm

കോമേശ്വര്‍ ബസുമിത്രിയെ അസം പോലിസിന് കൈമാറി

Published : 30th July 2016 | Posted By: SMR

പാലക്കാട്: കഴിഞ്ഞ ദിവസം കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനത്തില്‍ നിന്നു കേരള പോലിസിന്റെ പിടിയിലായ ബോഡോ കമാന്‍ഡര്‍ കോമേശ്വര്‍ ബസുമിത്രിയെ അസം പോലിസിന് കൈമാറി. പാലക്കാട്ടെ കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ അസമിലേക്ക് കൊണ്ടുപോയി.
കോമേശ്വര്‍ ബസുമിത്രി നിരോധിത സംഘടനയായ യുനൈറ്റഡ് ഫ്രണ്ട് ഓഫ് ബോഡോലാന്റ് ഏരിയാ കമാന്‍ഡറാണ്. ആറുവര്‍ഷമായി ഇയാള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നും അസം പോലിസ് എഎസ്പി ഉദാല്‍ഗൂഡി വ്യക്തമാക്കി. അസം പോലിസ് കേരള ഇന്റലിജന്‍സിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പാലക്കാടു നിന്നും അസമിലേക്ക് നിരന്തരമായി ഫോണ്‍വിളി എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസം പോലിസ് വിവരങ്ങള്‍ കേരള പോലിസിന് കൈമാറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക