|    Jul 22 Sun, 2018 2:25 pm
FLASH NEWS
Home   >  News now   >  

കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: സത്യേന്ദ്ര സിങിന് സ്വര്‍ണം

Published : 6th November 2017 | Posted By: ev sports


ബ്രിസ്ബണ്‍: കോമണ്‍വെല്‍ത്ത്ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സത്യേന്ദ്ര സിങിന് സ്വര്‍ണ്ണം. ഫ്രീ റൈഫിള്‍ ത്രീ പൊസിഷനിലാണ് ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ സത്യേന്ദ്ര സ്വര്‍ണം വെടി വച്ചിട്ടത്. ഈ ഇനത്തില്‍ ഇന്ത്യയുടെ ഒളിംപ്യന്‍ സഞ്ജീവ് രജ്പുത്ത്്്് വെള്ളിയും ആസ്‌ത്രേലിയയുടെ ഡെയ്ന്‍ സാംപ്‌സണ്‍ വെങ്കലവും കരസ്ഥമാക്കി. യോഗ്യതാറൗണ്ടില്‍ ആസ്‌ത്രേലിയയുടെ ഡെയ്ന്‍ സാംപ്‌സണോടൊപ്പം 1162 പോയിന്റ് നേടിയ സത്യേന്ദ്ര സിങ്് 45 ഷോട്ടുകളുള്ള ഫൈനലില്‍ സഞ്ജീവ് രജ്പുത്തിനേക്കാള്‍ 0.9 പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്. താരത്തിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പാണിത്. ഈയിനത്തില്‍ മറ്റൊരു ഒളിംപ്യന്‍ ചെയിന്‍ സിങിന് 1158 പോയിന്റുമായി നാലാം സ്ഥാനം കൊണ്ട്് തൃപ്തിപ്പെടേണ്ടി വന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss