|    Dec 14 Thu, 2017 12:28 am
FLASH NEWS
Home   >  News now   >  

കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: ഹീന സിദ്ധുവിന് സ്വര്‍ണം

Published : 31st October 2017 | Posted By: ev sports


ബ്രിസ്‌ബേന്‍: കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിംപ്യന്‍ ഹീനസിദ്ധുവിന് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ 626.2 (386+240.2) പോയിന്റ് നേടിയാണ് ഹീന സിദ്ധു സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഈ മാസം ഡല്‍ഹിയില്‍ നടന്ന ഐ എസ് എസ് എഫ് ലോകകപ്പ് ഷൂട്ടിങ് ഫൈനലില്‍ ജിത്തു റായോടൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇവന്റില്‍ സ്വര്‍ണം നേടിയതിനു പിന്നാലെയാണ് സിദ്ധുവിന്റെ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പ് സ്വര്‍ണം. മറ്റൊരു ഇന്ത്യന്‍ താരമായ ദീപക് കുമാര്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കി. ഈ ഇനത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവായ ഗഗന്‍ നാരംഗ് നാലാം സ്ഥാനത്തേക്കും 2016 ലെ ഒളിംപിക്‌സില്‍ പങ്കെടുത്ത രവികുമാര്‍ അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നേരത്തെ യോഗ്യത  റൗണ്ടില്‍ നാരംഗ് 626.2 ഷോട്ടുകളോടെ കോമണ്‍വെല്‍ത്ത് റെക്കോഡ് സൃഷ്ടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക