|    Jan 17 Tue, 2017 1:00 am
FLASH NEWS

കോബാദ് ഗാന്ധിയെ വെറുതെവിട്ടു

Published : 19th October 2016 | Posted By: SMR

പട്യാല: നിരോധിച്ച മാവോവാദി പാര്‍ട്ടിയുടെ നേതാവാണെന്ന് ആരോപിച്ച് ജയിലിലടച്ച കോബാദ് ഗാന്ധിയെ പട്യാല അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. പഞ്ചാബ് സര്‍വകലാശാലയില്‍ രണ്ടുതവണ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നായിരുന്നു 2010ല്‍ അദ്ദേഹത്തിനെതിരേ ചുമത്തിയിരുന്ന കുറ്റം.
യുഎപിഎയും മറ്റു വകുപ്പുകളും ചുമത്തിയായിരുന്നു കേസെടുത്തത്.  തെലങ്കാന ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞമാസം 27നാണ് ഗാന്ധിയെ പട്യാലയില്‍ കൊണ്ടുവന്നത്. 20 ദിവസം തുടര്‍ച്ചയായി നടന്ന വിചാരണയ്‌ക്കൊടുവിലാണ് ജില്ലാ ജഡ്ജി മുഹമ്മദ് ഗുല്‍സാര്‍ ഗാന്ധിയെ വിട്ടയച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്. യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത ഇദ്ദേഹത്തിന്റെ സുഹൃത്ത് ബച്ചാ യാദവിനെയും ഇതേ കോടതിയാണ് കഴിഞ്ഞ മെയ്മാസത്തില്‍ വിട്ടയച്ചത്.
2009 സപ്തംബറിലാണ് ഗാന്ധിയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച ജാമ്യഹരജി തള്ളി. ജൂണില്‍ ഡല്‍ഹി ഹൈക്കോടതി ഗാന്ധിയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും അദ്ദേഹത്തിനെതിരേ വഞ്ചനയ്ക്കും വ്യാജരേഖയുണ്ടാക്കിയതിനും കുറ്റം ചുമത്തി വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക