|    Oct 21 Sat, 2017 9:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപ: ബ്രസീലിന്റെ 10ാം നമ്പര്‍ ജഴ്‌സി ലൂക്കാസ് ലിമയ്ക്ക്

Published : 26th May 2016 | Posted By: SMR

സാവോപോളോ: വരാനിരിക്കുന്ന കോപ അമേരിക്കയില്‍ ബ്രസീലിന്റെ പ്രശസ്തമായ 10ാം നമ്പര്‍ ജഴ്‌സിയണിയാന്‍ ഭാഗ്യം ലഭിച്ചത് യുവ പ്ലേമേക്കര്‍ ലൂക്കാസ് ലിമയ്ക്ക്. ബ്രസീലിലെ തന്നെ പ്രമുഖ ക്ലബ്ബായ സാന്റോസിന്റെ താരമാണ് ലിമ.
ക്യാപ്റ്റനും നിലവിലെ 10ാം നമ്പര്‍ ജഴ്‌സിയുടെ അവകാശിയുമായ ബാഴ്‌സലോണ സൂപ്പര്‍ താരം നെയ്മറുടെ അഭാവം മൂലമാണ് ലിമയ്ക്ക് നറുക്കുവീണത്. ബാഴ്‌സ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നെയ്മര്‍ക്ക് കോപ നഷ്ടമായത്. ബ്രസീലിനായി എട്ടു മല്‍സരങ്ങള്‍ കളിച്ച 25 കാരനായ ലിമ ഒരു ഗോള്‍ നേടിയിട്ടുണ്ട്.
കോപയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തവണ പ്രത്യേക ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക