|    May 28 Sun, 2017 8:50 am
FLASH NEWS

കോപ അമേരിക്ക ഗ്രൂപ്പ് സി: മെക്‌സിക്കോ ഗ്രൂപ്പ് ജേതാക്കള്‍

Published : 15th June 2016 | Posted By: SMR

Jose-Velazquez-scored-a-stu

ടെക്‌സാസ്: കോപ അമേരിക്കയുടെ ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ ജേതാക്കളായി. ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ വെനിസ്വേലയുമായി 1-1ന്റെ സമനില പിടിച്ചുവാങ്ങിയാണ് മെക്‌സിക്കോ ഗ്രൂപ്പില്‍ തലപ്പത്തെത്തിയത്. ഇരുടീമും നേരത്തേ തന്നെ ക്വാര്‍ട്ടറിലെത്തിയിരുന്നു.
രണ്ടു ജയവും ഒരു സമനിലയുമടക്കം മെക്‌സിക്കോയ്ക്ക് ഏഴു പോയിന്റാണുണ്ട്. വെനിസ്വേലയ്ക്കും ഇതേ പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ശരാശരി മെക്‌സിക്കോയെ മുന്നിലെത്തിച്ചു.
ആവേശകരമായ മല്‍സരത്തില്‍ തോല്‍വിക്കരികില്‍ നിന്നാണ് മെക്‌സിക്കോ സമനില കൈക്കലാക്കിയത്. 0-1ന്റെ തോല്‍വി മുന്നില്‍ കണ്ട മെക്‌സിക്കോയെ ജീസസ് മാന്വല്‍ കൊറോണയുടെ സൂപ്പര്‍ ഗോളാണ് രക്ഷിച്ചത്. ഫൈനല്‍ വിസിലിന് 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് മെക്‌സിക്കോയുടെ ഗ്രൂപ്പ് ചാംപ്യന്‍പട്ടമുറപ്പിച്ച ഗോ ള്‍ പിറന്നത്. ഇടതുവിങിലൂടെ രണ്ടു വെനിസ്വേല താരങ്ങളെ വെട്ടിയൊഴിഞ്ഞ് കുതിച്ചെത്തി യ കൊറോണ ഗോളിയെ കാഴ്ചക്കാരനാക്കി ബുള്ളറ്റ് ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.
നേരത്തേ മല്‍സരം തുടങ്ങി 10ാം മിനിറ്റില്‍ തന്നെ മെക്‌സിക്കോയെ ഞെട്ടിച്ച് ജോസ് മാന്വ ല്‍ വെലാസ്‌കസ് വെനിസ്വേലയ്ക്കു ലീഡ് സമ്മാനിച്ചിരുന്നു.
ഗ്രൂപ്പ് ഡിയിലെ റണ്ണറപ്പാണ് ക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ എതിരാളികള്‍. ഇതേ ഗ്രൂപ്പിലെ ചാംപ്യന്‍മാരുമായാണ് വെനിസ്വേല ഏറ്റുമുട്ടുക.
ഒരു കളി ശേഷിക്കെ നിലവില്‍ ആറു പോയിന്റുമായി അര്‍ജന്റീനയാണ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമത്. ചിലിക്കും പാനമയ്ക്കും മൂന്നു പോയിന്റ് വീതമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day