|    Jan 21 Sat, 2017 6:43 pm
FLASH NEWS

കോപ അമേരിക്ക ഗ്രൂപ്പ് എ:  കൊളംബിയക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത്

Published : 9th June 2016 | Posted By: SMR

കാലഫോര്‍ണിയ: തുടര്‍ച്ചയായ രണ്ടം ജയത്തോടെ കോപ അമേരിക്കയുടെ മരണഗ്രൂപ്പായ എയില്‍ നിന്ന് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ഇന്നലെ നടന്ന കളിയില്‍ പരാഗ്വേയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ തോല്‍പ്പിച്ചത്. കോപയുടെ 100ാം എഡിഷന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിനും കൊളംബിയ അര്‍ഹരായി.
ഒന്നാംപകുതിയില്‍ കാര്‍ലോസ് ബാക്കയും (12ാം മിനിറ്റ്) ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഹാമിഷ് റോഡ്രിഗസും (30) നേടിയ ഗോളുകളാണ് കൊളംബിയക്കു ജയമൊരുക്കിയത്. രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി കളിച്ച പരാഗ്വേ 71ാം മിനിറ്റില്‍ വിക്ടര്‍ അയാലയുടെ വണ്ടര്‍ സ്‌ട്രൈക്കില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനുള്ള ശ്രമങ്ങ ള്‍ വിജയിച്ചില്ല.
നേരത്തേ ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയരായ അമേരിക്കയെ 2-0ന് തകര്‍ത്ത കൊളംബിയ പരാഗ്വേയ്‌ക്കെതിരേയും തകര്‍പ്പന്‍ കളിയാണ് കെട്ടഴിച്ചത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയ കൊളംബിയ 12ാം മിനിറ്റില്‍ത്തന്നെ അര്‍ഹിച്ച ലീഡ് കരസ്ഥമാക്കി. വലതുമൂലയില്‍ നിന്നുള്ള റോഡ്രിഗസിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബാക്ക ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (1-0).
തുടര്‍ന്നും കൊളംബിയ തന്നെ കളി നിയന്ത്രിച്ചു. പരാഗ്വേ ചില കൗണ്ടര്‍അറ്റാക്കുകള്‍ നടത്തിയെങ്കിലും അവയൊന്നും കൊളംബിയക്കു കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല. 30ാം മിനിറ്റില്‍ പരാഗ്വേയുടെ പ്രതീക്ഷകള്‍ കൂടുതല്‍ അവതാളത്തിലാക്കി റോഡ്രിഗസ് രണ്ടാം ഗോളും നിക്ഷേപിച്ചു. ബാക്കയുടെ വലതുമൂലയില്‍ നിന്നുള്ള മുന്നേറ്റം പരാഗ്വേ ക്ലിയര്‍ ചെയ്‌തെങ്കിലും ഇടതുവിങിലൂടെ കുതിച്ചെത്തിയ റോഡ്രിഗസ് കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.
33ാം മിനിറ്റില്‍ ഫ്രീകിക്കിനൊടുവില്‍ പരാഗ്വേ താരം പൗലോ ഡാസില്‍വ ഹെഡ്ഡറിലൂടെ സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ പരാഗ്വേ താരം ദാരിയോ ലെസ്‌കാനോയുടെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ഗോളിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു.
ആദ്യപകുതിയില്‍ പലപ്പോ ഴും കാഴ്ച്ചക്കാരായിരുന്ന പരാഗ്വേ രണ്ടാംപകുതിയില്‍ മിന്നുന്ന പ്രകടനത്തിലൂടെ കൊളംബിയയെ ഞെട്ടി ച്ചു. നിരവധി ഗോളവസരങ്ങളാണ് പരാഗ്വേയ്ക്കു ലഭിച്ചത്. 62ാം മിനിറ്റി ല്‍ കോര്‍ണറിനൊടുവില്‍ ഡാസില്‍വയുടെ ഹെഡ്ഡര്‍ കൊളംബിയന്‍ ഗോളി പിടിയിലൊതുക്കുകയായിരു ന്നു. 71ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ അയാല പരാഗ്വേയുടെ ഗോള്‍ തിരിച്ചടിച്ചു. ബോക്‌സിനു പുറത്തു വച്ച് അയാല തൊടുത്ത തീപാറുന്ന ഷോട്ട് ഗോളിക്ക് പ്രതികരിക്കാന്‍ അവസരം ലഭിക്കുംമുമ്പ് തന്നെ വലയില്‍ തുളഞ്ഞുകയറിയിരുന്നു. ടൂര്‍ണമെ ന്റി ലെ തന്നെ ഏറ്റവും മികച്ച ഗോളുകളലൊന്നായി ഇതു തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പാണ്.€
81ാം മിനിറ്റില്‍ ഓസ്‌കര്‍ റൊമേരോ ര ണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തുപോയതോടെ സമനിലയെന്ന പരാഗ്വേയുടെ മോഹങ്ങള്‍ക്കു മങ്ങലേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക