|    Nov 22 Wed, 2017 9:26 am
FLASH NEWS

കോപ്‌ടെക്‌സ് പ്രദര്‍ശന മേള തുടങ്ങി: 30 ശതമാനം വിലക്കിഴിവോടെ വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങളുടെ ശേഖരം

Published : 20th August 2016 | Posted By: SMR

പാലക്കാട്:തിരുവോണത്തെ വരവേല്‍ക്കാന്‍ തമിഴ്‌നാട് കൈത്തറി വസ്ത്രപ്യാപാര സ്ഥാപനമായ കോപ്‌ടെക്‌സിന്റെ പ്രത്യേക പ്രദര്‍ശന മേളയും വില്‍പനയും പാലക്കാട് തൃപ്തി ഹാളില്‍ തുടങ്ങി. സപ്തംബര്‍ 14 നീളുന്ന പ്രദര്‍ശനം ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു.
മേളയില്‍ 30 ശതമാനം വിലകിഴിവോടെ വിവിധതരം വസ്ത്രങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ തരത്തിലുളള കേരള മാതൃകയിലുളള കോട്ടണ്‍ സാരികള്‍, കാഞ്ചിപുരം സില്‍ക്ക്, ഓര്‍ഗാനിക്ക് കോട്ടണ്‍ സാരികള്‍, കസവ് സാരികള്‍, ഫാന്‍സി സാരികള്‍, കോട്ടണ്‍ മുണ്ടുകള്‍, സെറ്റ് മുണ്ടുകള്‍, റെഡ്‌മെയ്ഡ് ഷര്‍ട്ടുകള്‍, ലിനന്‍ ഷര്‍ട്ടുകള്‍, ചുരിദാറുകള്‍, കുര്‍ത്തികള്‍, ബഡ്ഷീറ്റ് ഇനങ്ങള്‍, ടൗവലുകള്‍ എന്നീ  ഇനങ്ങളാണ് മേളയിലുളളത്. മേള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക വായ്പ സൗകര്യവും വിലക്കിഴിവും ലഭിക്കും. കൂടാതെ കോപ്‌ടെക്‌സിന്റെ പ്രത്യേക നിക്ഷേപ പദ്ധതി വഴി 58 ശതമാനം വരെ ലാഭത്തില്‍ വസ്ത്രങ്ങള്‍ ലഭ്യമാകും.
സംസ്ഥാനത്തെ എല്ലാ കോപ്‌ടെക്‌സ് സ്ഥാപനങ്ങളിലും 30 ശതമാനം വിലക്കിഴിവ് ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍  റീജിണല്‍ മാനേജര്‍ ആര്‍. സുരേഷ് കുമാര്‍, മാനേജര്‍ ബാല മുരുകന്‍, ഡെപ്യൂട്ടി റീജ്യനല്‍ മാനേജര്‍മാരായ ടി. രാധാകൃഷ്ണന്‍, ആര്‍.മോഹന്‍കുമാര്‍,പ്രോടക്ട് മാനേജര്‍ കെ.രവി, പി.ആര്‍.ഒ ആര്‍. നടരാജന്‍ സംബന്ധിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക