|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോപ്പിയടി ആരോപിക്കപ്പെട്ട് ആത്മഹത്യ: പെണ്‍കുട്ടി പുറത്തേക്ക് ഓടുമ്പോള്‍ ആരും തടഞ്ഞില്ല

Published : 2nd December 2018 | Posted By: kasim kzm

കൊല്ലം: കോപ്പിയടി ആരോപിക്കപ്പെട്ട് പിടിക്കപ്പെട്ട രാഖി കൃഷ്ണയുടെ മരണത്തിന് കോളജ് അധികൃതര്‍ ഉത്തരവാദികളാണെന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ പോലിസിനു ലഭിച്ചു. ഭയപ്പാടോടെ പെണ്‍കുട്ടി കോളജിന്റെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് ഓടുന്നതിന്റെ കാമറാ ദൃശ്യങ്ങളാണ് പോലിസിനു കിട്ടിയത്. ഈ സമയം പ്രധാന കവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നിട്ടും കുട്ടിയെ തടഞ്ഞുനിര്‍ത്തി കാരണം അന്വേഷിച്ചില്ല. ടോയ്‌ലറ്റില്‍ പോകാനെന്നു പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടി നേരെ പുറത്തേക്ക് ഓടുകയായിരുന്നു.
വസ്ത്രത്തിലെ എഴുത്തുകളുടെ ഫോട്ടോയും പെണ്‍കുട്ടിയുടെ ഫോട്ടോയും കോളജ് അധികൃതര്‍ എടുത്തിരുന്നു. പെണ്‍കുട്ടിയെ ക്ലാസ്മുറികള്‍ മാറിമാറി ചോദ്യം ചെയ്തതായും പോലിസിനു വിവരം ലഭിച്ചു. പിതാവിനെ ഫോണില്‍ വിളിച്ച കോളജ് അധികൃതര്‍ പരുഷമായാണ് സംസാരിച്ചത്. പെണ്‍കുട്ടിക്ക് ഇനി വിദ്യാഭ്യാസ ഭാവിയില്ലെന്ന് പരിശോധനാ സ്‌ക്വാഡിലെ ഒരംഗം ഫോണില്‍ പിതാവിനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു ഫോണ്‍ സംഭാഷണം. ഇതോടെ പിതാവിനെ അഭിമുഖീകരിക്കാനാകാതെ ജീവനൊടുക്കാന്‍ രാഖി തീരുമാനിച്ചിരിക്കണമെന്നാണ് അനുമാനം.
അടുത്ത ദിവസങ്ങളില്‍ പോലിസ് പിതാവിന്റെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പോലിസ് പരീക്ഷാ സ്‌ക്വാഡിലുണ്ടായിരുന്ന രണ്ടു വനിതകളുടെ മൊഴിയും പരീക്ഷാഹാളില്‍ ഈ സമയം ഉണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തി. തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ടത് കോളജിലെ അധ്യാപകരുടെ കടുത്ത മാനസിക പീഡനമാണെന്ന് പിതാവ് രാധാകൃഷ്ണന്‍ കൊല്ലം ഈസ്റ്റ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss