|    Mar 29 Wed, 2017 10:53 am

കോപ്പിയടിച്ച ഐജിയെ സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് വിലക്കി

Published : 18th December 2015 | Posted By: G.A.G

കോട്ടയം: എല്‍ എല്‍ എം പരീക്ഷയ്ക്ക് കോപ്പിയടിച്ച ഐജി ടിജെ ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുവാനും എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.സിന്‍ഡിക്കേറ്റ്് നടത്തിയ അന്വേഷണത്തില്‍ കോപ്പിയടി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷം മെയ് മാസത്തില്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടത്തിയ എല്‍.എല്‍.എം പരീക്ഷയിലാണ് ഐജി ജോസ് കോപ്പിയടിച്ചത്.
ഐജിക്കെതിരായ ആരോപണം ശരിവെച്ച് സിന്‍ഡിക്കേറ്റ് അംഗം അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായ ഉപസമിതി വിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഐജി കോപ്പിയടിച്ചുവെന്ന ഇന്‍വിജിലേറ്ററുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day