|    Jan 19 Thu, 2017 7:53 am
FLASH NEWS

കോപാ അമേരിക്ക; ഷൂട്ടൗട്ടില്‍ ബ്രിസീല്‍ പുറത്ത്; പരാഗ്വെ-അര്‍ജന്റീന സെമി

Published : 28th June 2015 | Posted By: admin

BRIBEസാന്റിയാഗോ; ലോകകപ്പിലെ തോല്‍വിയിലേതെന്ന പോലെ കോപാ അമേരിക്കയിലും ബ്രിസീലിന് അടിപതറി.ക്വാര്‍ട്ടറില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ തോറ്റതോടെയാണ് ബ്രിസീലിന്റെ കോപ പ്രതീക്ഷകള്‍ അവസാനിച്ചത്. 4-3നാണ്് ഷൂട്ടൗട്ടില്‍ പരാഗ്വെ ബ്രിസീലിനെ പുറത്താക്കിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലാവുകയായിരുന്നു. തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങിയത്.
15 ാം മിനിറ്റില്‍ ബ്രിസീല്‍ താരം റൊബീഞ്ഞോയാണ് ആദ്യ ഗോള്‍ നേടിയത്. തുടക്കത്തില്‍ ഉണര്‍ന്ന് കളിച്ച ബ്രിസീല്‍ പിന്നീട് അലസമായിട്ടാണ് പന്ത് തട്ടിയത്. പരാഗ്വെയാവാട്ടെ മികച്ച കളിയാണ് പുറത്തെടുത്തത്.
രണ്ടാം പകുതിയില്‍ പരാഗ്വെയെ ആയിരുന്നു തീര്‍ത്തും ഉണര്‍ന്ന് കളിച്ചത്. 70ാം മിനിറ്റില്‍ ബ്രിസീലിന്റെ തണുപ്പിന്‍ കളിക്ക് പരാഗ്വെ മറുപടി കൊടുത്തു.തിയാഗോ സില്‍വ പന്ത കൈകൊണ്ട് തട്ടിയതിന് പരാഗ്വെയ്ക്കനുകൂലമായി പെനാല്‍റ്റി.പരാഗ്വെയ്ക്കായി കിക്കെടുത്ത ഡെര്‍ലിസ് ഗോണ്‍സാലസിന് പിഴച്ചില്ല. ഉഗ്രനൊരു ഗോള്‍. മല്‍സരം സമനിലയില്‍.
ബ്രിസീലിനായി ഷൂട്ടൗട്ടില്‍  ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡാ, കുട്ടീഞ്ഞോ എന്നിവര്‍ ഗോള്‍ നേടി. എവര്‍ട്ടണ്‍ റിബോരോ, ഡഗ്ലസ് കോസ്റ്റാ എന്നിവരുടെ കിക്കുകള്‍ പുറത്തായി. മാര്‍ട്ടിനസ്, കാന്‍സറാസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സാന്റഗ്രൂസിന്റെ ഷൂട്ട് പുറത്തേക്ക് പോയി.
ആദ്യ സെമിയില്‍ ചിലി പെറുവിനെയും രണ്ടാം സെമിയില്‍ അര്‍ജന്റീന പരാഗ്വെയെയും നേരിടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക