|    Dec 16 Sat, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോപയില്‍ ഇനി കളി കാര്യമാവും

Published : 17th June 2016 | Posted By: mi.ptk

Midfielder-Arturo-Vidal-takസെറ്റില്‍/ ഈസ്റ്റ് റൂതര്‍ഫോര്‍ഡ്: കോപ അമേരിക്കയില്‍ ഇനി കളി കാര്യമാവും. പ്രാഥമികറൗണ്ടിനു ശേഷം ക്വാര്‍ട്ടര്‍  പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. തോല്‍ക്കുന്നവര്‍ പുറത്താവുമെന്നതിനാല്‍ മല്‍സരം തീപാറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം ഇന്നു രാവിലെ ഏഴിന് അമേരിക്കയും ഇക്വഡോറും തമ്മിലാണ് ആദ്യ ക്വാര്‍ ട്ടര്‍. നാളെ പുലര്‍ച്ചെ 5.30ന് നിലവിലെ ചാംപ്യന്‍മാരായ ചിലി പെറുവുമായി കൊമ്പുകോര്‍ക്കും.ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ കൊളംബിയയോട് 0-2നു തകര്‍ന്നടിഞ്ഞ അമേരിക്ക പിന്നീട് ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. കോസ്റ്ററിക്കയെയും പരാഗ്വേയെയും തകര്‍ത്തെറിഞ്ഞ് ഗ്രൂപ്പ് ചാംപ്യന്മാരായി അമേരിക്ക ക്വാര്‍ട്ടറിലേക്കു കുതിക്കുകയായിരുന്നു. സൂപ്പര്‍ താരം ക്ലിന്റ് ഡെംസിയാണ് അമേരിക്കയുടെ തുറുപ്പുചീട്ട്. അമേരിക്ക ജയിച്ച കഴിഞ്ഞ രണ്ടു കളികളിലും താരം സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ കരുത്തരായ ബ്രസീലുള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്ന് പെറുവിനു പിറകില്‍ റണ്ണറപ്പായാണ് ഇക്വഡോറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. അതേസമയം, തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ചിലി ആദ്യ കളിയിലെ തോല്‍വിക്കു ശേഷമാണ് രണ്ടു തുടര്‍ ജയങ്ങളുമായി ടൂര്‍ണമെന്റിലേക്കു മടങ്ങിവന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ അര്‍ജന്റീനയോട് ചിലി 1-2നു പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന കളികളില്‍ ബൊളീവിയയെയും പാനമയെയും തോല്‍പ്പിച്ച് ചിലി ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കുകയായിരുന്നു. എന്നാല്‍ കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ബ്രസീലിനെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വിവാദ ഗോളിലൂടെ കീഴടക്കിയാണ് പെറു ക്വാര്‍ട്ടറില്‍ ഇ ടംപിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക