|    Nov 25 Sat, 2017 5:41 am
FLASH NEWS

കോന്നി താലൂക്കില്‍ പാറമടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം

Published : 7th November 2017 | Posted By: fsq

 

കോന്നി: താലൂക്കിലെ പാറമടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പയ്യനാമണ്‍, ചേരിക്കല്‍, ഊട്ടുപാറ എന്നിവിടങ്ങളിലെ പാറമടകള്‍ ജനങ്ങളുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്. ലോറികള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ പാറമടകളിലേക്ക് വരികയും പോവുകയും ചെയ്യുന്നതിനാല്‍ ഈ ഭാഗത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. നിയമങ്ങള്‍ തെറ്റിച്ച് അമിത ലോഡുമായാണ് ലോറികള്‍ പോകുന്നതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. പോലീസ് പരിശോധനയും പ്രഹസനമാണ്. തണ്ണിത്തോട് പ്രദേശത്ത് കാട്ടുമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നതില്‍  ആശങ്ക പ്രകടിപ്പിച്ചു. ശബരിമല സീസണിനുമുമ്പായി തണ്ണിത്തോട് റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഗോപകുമാര്‍, പി ആര്‍ ഗോപിനാഥന്‍, മുത്തലിബ്, എം എസ് പ്രകാശ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക