|    Feb 18 Sun, 2018 12:31 pm
FLASH NEWS

കോന്നിയില്‍ ജനകീയ സമരസമിതി സമരം ശക്തമാക്കി

Published : 29th January 2017 | Posted By: fsq

 

കോന്നി: കോന്നിയില്‍ അഞ്ച് ദിവസമായി ബിവറേജസ് ഔട്ട് ലെറ്റ് മാങ്കുളം ജങ്ഷനില്‍ തുടങ്ങുന്നതിനെതിരേ ജനകീയ സമരസമിതി നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമായി. ഇന്നലെ ജനപ്രതിനിധികള്‍, ബിവറേജസിലെ ഉദ്യോഗഥര്‍, എക്‌സസൈസ് ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹൂതിക്ക് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. ശനിയാഴ്ച കോന്നി സിഐ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ പഴയ സ്ഥലത്തേക്ക് ബിവറേജസ് ഔട്ട് ലെറ്റ് മാറ്റാന്‍ സാധിക്കില്ലെന്നും താല്‍കാലിക സംവിധാനത്തില്‍ പുതിയ സ്ഥലം കണ്ടെത്തുംവരെ മാങ്കുളത്ത് തന്നെ പ്രവര്‍ത്തിക്കുകയുള്ളു നിവൃത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു നടക്കില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പികെ, കോന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എംരജനി. വൈസ്  പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, കോന്നി ജുമാ മസ്ജിദ് പ്രസിഡന്റ് ടി എച്ച് നിസാര്‍, എക്‌സൈസ് സി ഐ കാര്‍ത്തികേയന്‍, കോന്നി സിഐ ജോസ്, എസ്‌ഐ രാജഗോപാല്‍, ബിവറേജ് സ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ 23ന് രാത്രിയിലാണ് ചൈനാ മുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് മാങ്കുളത്തേക്ക് മാറ്റിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss