|    Dec 16 Sun, 2018 7:29 am
FLASH NEWS

കോന്നിയിലെ തോല്‍വി അന്വേഷിക്കും: സിപിഎം ജില്ലാസമ്മേളനം

Published : 31st December 2017 | Posted By: kasim kzm

തിരുവല്ല: അസംബ്ലി തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ സനല്‍ കുമാറിന്റെ തോല്‍വിയെപ്പറ്റി അന്വേഷിക്കുമെന്ന് പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള കോന്നിയില്‍ പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന ഒരു പ്രബല സമുദായം ഒറ്റക്കെട്ടായി എതിര്‍ പക്ഷത്തേക്ക് പോയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കണമെന്ന് പ്രതിനിധി സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.  ആഭ്യന്തര വകുപ്പിനെതിരേയും അംഗങ്ങള്‍ പ്രതികരിച്ചു. ഐപിഎസുകാരുടെ ഭരണമാണ് ആഭ്യന്തര വകുപ്പില്‍ നടക്കുന്നതെന്നായിരുന്നു വിമര്‍ശനം. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും സിപിഐക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉണ്ടായത്. സിപിഐ ആണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ആരോപിച്ച പന്തളം ഏരിയാ കമ്മിറ്റി, അടൂരില്‍ ചിറ്റയം ഗോപകുമാര്‍ ഇനി ജയിക്കില്ലെന്നും ഇന്നലെ മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും വിഷയം പരാമര്‍ശിക്കപ്പെട്ടത്. ജില്ലയില്‍ 10 ഏരിയാ കമ്മിറ്റികളും 97 ലോക്കല്‍ കമ്മിറ്റികളും 1401 പാര്‍ട്ടി ബ്രാഞ്ചുകളുമാണുള്ളത്.  2017 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിണി പ്രകാരം 16660 പൂര്‍ണ അംഗങ്ങളും 2939 കാന്‍ഡിഡേറ്റ് അംഗങ്ങളുമാണുള്ളത്.ഇതില്‍ 544 പൂര്‍ണ്ണ അംഗങ്ങളും 59 കാന്‍ഡിഡേറ്റ് അംഗങ്ങളും സ്‌പെഷ്യല്‍ രംഗത്തു നിന്നാണ്. നിലവില്‍ ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ 32 അംഗങ്ങളാണ് ഉള്ളത്. മുന്നു ഡിസി അംഗങ്ങള്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിമാരാണ്. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 25 പേര്‍ പൂര്‍ണ്ണ സമയ പ്രവര്‍കരാണ്. ഇവരില്‍ 12 പേര്‍ക്ക് അലവന്‍സ് നല്‍കുന്നുണ്ട്. 14 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിന്ന് അലവന്‍സ് ലഭ്യമാക്കുന്നമെന്ന് നിശ്ചിയിച്ചിട്ടുണ്ട്. ഇതിന് പുറമേ ബാലസംഘം രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനും എസ്എഫ്‌ഐ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കും അലവന്‍സ് നല്‍കുന്നു. മുന്‍ റാന്നി ഏരിയാ സെക്രട്ടറിയായിരുന്ന പി ജി ചാക്കോയ്ക്ക് 5000 രൂപ അലവന്‍സ് അനുവദിക്കുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് പങ്കില്ല: ഇ പി ജയരാജന്‍തിരുവല്ല:  ഇന്ത്യയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍.ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘ഇടതുപക്ഷഐക്യവും ദേശീയ രാഷ്ട്രീയവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസുകാര്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പോലുള്ള ഭീകരസംഘടനയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ല. ഇന്ത്യയില്‍ വര്‍ഗീയത ഇളക്കിയാണ്  ആര്‍എസ്എസ് രാജ്യം പിടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss