|    Oct 23 Mon, 2017 5:30 pm
FLASH NEWS

കോതമംഗലത്ത് മാലിന്യം കുന്നുകൂടുന്നു ; നഗരം പകര്‍ച്ചവ്യാധി ഭീതിയില്‍

Published : 18th May 2017 | Posted By: fsq

 

കോതമംഗലം: നഗരപരിധിയില്‍ മാലിന്യ നീക്കം നിലച്ചതിനെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുന്നുകൂടുന്നത് പകര്‍ച്ചവ്യാധി പടരാന്‍ കാരണമാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യം അതാതു ദിവസങ്ങളില്‍ തന്നെ മാറ്റുന്നുണ്ടെങ്കിലും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചിട്ടുള്ള ഭാഗങ്ങളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ പ്രശ്‌നമാവുന്നത്.ഇത്തരം സ്ഥലങ്ങളില്‍ പ്രാദേശികമായും പുറത്തു നിന്നുള്ളവരും നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂടി കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ദുര്‍ഗന്ധം കൊണ്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തങ്കളം ലോറി സ്റ്റാന്റ് പരിസരത്താണ്. ഇവിടെ കിടന്നു ചീഞ്ഞ അവസ്ഥയിലാകുന്ന മാലിന്യം വന്‍ പകര്‍ച്ചവ്യാധിക്കു തന്നെ കാരണമായേക്കാമെന്ന ആശങ്ക നഗരസഭയെ നാട്ടുകാര്‍ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകുന്നില്ല. കോതമംഗലത്തിന്റെ സമീപമുള്ള ചില പഞ്ചായത്തുകളില്‍ മാലിന്യ പ്രശനങ്ങള്‍ രൂക്ഷമാകുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നതും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതും അടുത്ത കാലത്താണ്.ഇത് മുന്നറിയിപ്പായി കണ്ട് മാലിന്യ നീക്കം കാര്യക്ഷമമാക്കേണ്ട നഗരസഭ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ നഗരത്തെ പകര്‍ച്ചവ്യാധി ഭീക്ഷണിയിലേക്ക് തള്ളിവിടുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക