|    Mar 29 Wed, 2017 7:13 am
FLASH NEWS

കോതമംഗലത്ത് നിന്നും കാണാതായ യുവതികളില്‍ ഒരാളെ കണ്ടെത്തി

Published : 31st May 2016 | Posted By: SMR

കോതമംഗലം: കോതമംഗലത്ത് നിന്ന് ശനിയാഴ്ച്ച കാണാതായ പത്തൊമ്പതുകാരികളായ രണ്ട് യുവതികളില്‍ ഒരാള്‍ കാമുകനൊപ്പം സ്‌റ്റേഷനില്‍ നേരിട്ടെത്തി ഹാജരായി.
മറ്റേ യുവതിക്കായി തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച്ച രാവിലെ മുതലാണ് മാലിപ്പാറ സ്വദേശിനിയായ കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയെയും വടാട്ടുപാറ സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിയെയും കാണാതായത്. ശനിയാഴ്ച്ച വൈകീട്ടായിട്ടും യുവതികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കോതമംഗലം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പോലിസും വീട്ടുകാരും തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മാലിപ്പാറ സ്വദേശിനിയായ യുവതിയും കാമുകനായ ബസ് ജീവനക്കാരനും ഞായറാഴ്ച വൈകീട്ടോടെ കോതമംഗലം പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ഹാജരായി. മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വടാട്ടുപാറ സ്വദേശിനി പത്തൊമ്പതുകാരിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day