|    Oct 19 Fri, 2018 7:49 am
FLASH NEWS

കോതമംഗലത്ത് എടിഎം ഡെപ്പോസിറ്റ്് മെഷീനില്‍ പണം നിക്ഷേപിച്ചവര്‍ അങ്കലാപ്പില്‍

Published : 14th September 2017 | Posted By: fsq

 

കോതമംഗലം: കോതമംഗലത്തെ പ്രമുഖ സ്വകാര്യ ഷെഡ്യൂള്‍ ബാങ്കിന്റെ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിച്ചവര്‍ അങ്കലാപ്പില്‍. ചെറുപള്ളി താഴത്തെ എടിഎം കൗണ്ടറില്‍ പണമിട്ട നിരവധി പേരാണ് പരാതിയുമായി രംഗത്ത്.ഇടപാട് റദ്ദാക്കിയിരിക്കുന്നു ബാങ്കുമായി ബന്ധപ്പെടുക എന്ന രസീതാണ് പണം നിക്ഷേപിച്ചവര്‍ക്ക് ലഭിക്കുന്നത്. ഇന്നലെ പന്ത്രണ്ടോടെ പണം നിക്ഷേപിച്ച നെല്ലിക്കുഴി ചിറപ്പടി അബിക്കും പണം കൈപറ്റിയ രസീത് ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ ചെന്നപ്പോള്‍ പരാതി വാങ്ങി തിരിച്ചയക്കുകയായിരുന്നു. ഈ സമയം സമാന രീതിയില്‍ മെഷിന്‍ തകരാറ് മൂലം പണം അക്കൗണ്ടില്‍ കയറാതിരുന്ന നിരവധിപേര്‍ എത്തിയിരുന്നു. സാധാരണ സംഭവമെന്ന രീതിയില്‍ തിരക്ക് അഭിനയിച്ച് ഉപഭോക്താതാക്കളെ മടക്കി അയക്കുകയായിരുന്നുവെന്നും തനിക്ക് ഇഎംഐ അടക്കേണ്ട പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും  ബാങ്കിന്റെ പിഴവ്മൂലം തുക അക്കൗണ്ടില്‍ വരാത്തതിനാല്‍ താന്‍ പിഴ ഒടുക്കേണ്ട ഗതികേടിലായിരിക്കുകയാണെന്നും അബി പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയുടെ ഫീസടക്കാനായി അജിത്കുമാര്‍ അടച്ച രണ്ട് ലക്ഷത്തോളം വരുന്ന തുകയും ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കൗണ്ടിലേക്കെത്തിയത്. ഇത്തരത്തില്‍ സമയം ലാഭം പ്രതീക്ഷിച്ച് സിഡിഎം മെഷീനെ ആശ്രയിക്കുന്ന നിരവധിപേരാണ് ബാങ്കിന്റെ സാങ്കേതിക തകരാറ് മൂലം കെണിയില്‍ പെടുന്നത്. മെഷീന്‍ തകരാറുകളോ ഹാര്‍ഡ് വെയര്‍ പ്രശ്‌നങ്ങളുമല്ല, ഓണ്‍ലൈന്‍ ഡ്രോപ്പിങ് മൂലമാണ് പണമിടപാട് പൂര്‍ത്തീകരിക്കാനാവാത്തതെന്നും, ഏഴ്് ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ കയറുമെന്നും ആരുടേയും പണം നഷ്ടമാവില്ലന്നുമാണ് ബ്രാഞ്ച് മാനേജര്‍ ഉറപ്പ് പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss