|    Nov 20 Mon, 2017 9:35 am
FLASH NEWS

കോതമംഗലത്തെ ഹോമിയോ ഡിസ്പന്‍സറിക്ക് അവഗണന

Published : 7th August 2017 | Posted By: fsq

 

കോതമംഗലം: താലൂക്ക് ആസ്ഥാനവും മുനിസിപ്പല്‍ നഗരവുമായ കോതമംഗലത്തെ ഹോമിയോ ഡിസ്‌പെന്‍സറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. കോതമംഗലം നഗരത്തില്‍ മൂന്നരപതിറ്റാണ്ടു മുന്‍പാണ് ഈ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി ആരംഭിക്കുന്നത്. വളരെ കാലം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറിക്ക് പതിനഞ്ച് വര്‍ഷം മുന്‍പ് കെഎസ്ആര്‍ടിസി ജങ്ഷനില്‍ നഗരസഭ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കിയതോടെ പ്രവര്‍ത്തനം ഈ കെട്ടിടത്തിലായി. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ തിരക്ക് വര്‍ധിച്ചതോടെ മെഡിക്കല്‍ ഓഫിസര്‍ തസ്ഥിക ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആക്കി സര്‍ക്കാര്‍ ഉയര്‍ത്തി. എന്നാല്‍ രോഗികളുടെ തിരക്ക് അനുസരിച്ച് ഡിസ്‌പെന്‍സറിയുടെ സൗകര്യങ്ങള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ആദിവാസി മേഖലയില്‍ നിന്നുള്ളതുള്‍പ്പെടെ നഗരത്തിലെത്തുന്ന നൂറുകണക്കിന് രോഗികളാണ് നിത്യേന ഈ ഡിസ്‌പെന്‍സറിയില്‍ ചികില്‍സയ്്ക്കായി എത്തുന്നത്.  ഇത്തരത്തില്‍ ജില്ലയിലെ നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന പല ഹോമിയോ ഡിസ്‌പെന്‍സറികളും സൗകര്യങ്ങളോടു കൂടിയ ആശുപത്രിയാക്കി മാറ്റിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ കോതമംഗലം നഗരത്തിലെ ഹോമിയോ ഡിസ്പന്‍സറിക്ക് ഒരു മാറ്റവുമുണ്ടാക്കുവാന്‍ അധികൃതര്‍ക്കായിട്ടില്ല. നൂറുകണക്കിന് സാധാരണക്കാരായ രോഗികള്‍ എത്തുന്ന ഈ ഹോമിയോ ഡിസ്‌പെന്‍സറിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയോ കൂടുതല്‍ സൗകര്യപ്രദമായ നഗരസഭയുടെ കെട്ടിടത്തിലേക്ക് മാറ്റുകയോ വേണമെന്ന ആവശ്യമാണ് രോഗികള്‍ക്കുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക