|    Dec 13 Thu, 2018 4:34 pm
FLASH NEWS
Home   >  National   >  

കോണ്‍സ്റ്റബിളിനു നേരെ ബിജെപി എംഎല്‍എയുടെ ഭീഷണിയും മര്‍ദനവും

Published : 9th June 2018 | Posted By: sruthi srt

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ സ്റ്റേഷനിലെത്തി പോലിസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ദേവാസ് ജില്ലയിലെ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.എംഎല്‍എയായ ചാംപലാല്‍ ദേവ്ദ സ്‌റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിച്ചത്.

ദേവ്ദയുടെ ബന്ധുക്കളില്‍ ഒരാള്‍ സ്റ്റേഷനിലെത്തി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇടത്തേക്ക് കടന്നുകയറിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍സ്റ്റബിളായ സന്തോഷിനെതിരേ എംഎല്‍എ ഭീഷണി മുഴക്കിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് സുപ്രണ്ട് അനുഷ്മാന്‍ സിങ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss