|    Oct 19 Thu, 2017 7:32 am
FLASH NEWS
Home   >  Sports  >  Football  >  

കോണ്‍ഫെഡറേഷന്‍ കപ്പ്: മെക്‌സിക്കോ തകര്‍ന്നു, ജര്‍മനി – ചിലി ഫൈനല്‍

Published : 30th June 2017 | Posted By: ev sports


കസാന്‍:    ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയും ചിലിയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മെക്‌സിക്കോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ആദ്യ 10 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മെക്‌സിക്കോയുടെ ഗോള്‍പോസ്റ്റില്‍ രണ്ട് തവണ പന്തെത്തിച്ച ജര്‍മനി വ്യക്തമായ ആധിപത്യം തുടക്കം മുതലേ നേടിയെടുത്തു. 6, 8 മിനിറ്റുകളില്‍ ലിയോണ്‍ ഗൊട്‌സക്കെയാണ് ജര്‍മനിക്കുവേണ്ടി വലകുലുക്കിയത്. 59ാം മിനിറ്റില്‍ ടിമോ വെര്‍ണറും 91ാം മിനിറ്റില്‍ അമിന്‍ യുനെസും ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ അവസാന മിനിറ്റില്‍ മാര്‍ക്കോ ഫാബിയാനാണ് മെക്‌സിക്കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ആദ്യ സെമിയില്‍ പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ 3-0 ന് തകര്‍ത്താണ് ചിലി ഫൈനലില്‍ കടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക