|    Aug 17 Fri, 2018 12:43 pm
FLASH NEWS
Home   >  Sports  >  Football  >  

കോണ്‍ഫെഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി ഫൈനലില്‍

Published : 29th June 2017 | Posted By: ev sports


കസാന്‍: ആവേശത്തിന്റെ ഫുട്‌ബോള്‍ കാഴ്ചകള്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി ഫൈനലില്‍. തുല്യശക്തികളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 3-0നായിരുന്നു ചിലിയുടെ ജയം.  ചിലിയുടെ ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രോവോയുടെ ചോരാത്ത കൈകളുടെ മികവാണ് ചിലിക്ക് ഫൈനല്‍ ബര്‍ത്ത് നല്‍കിയത്. പോര്‍ച്ചുഗലിന് വേണ്ടി കിക്കെടുത്ത മൂന്ന് താരങ്ങളും ബ്രാവോയുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ തലകുനിച്ച് മടങ്ങി. അതേ സമയം ചിലിയുടെ ആദ്യ മൂന്ന് ഷോട്ടുകളും ഗോള്‍വല തുളച്ചതോടെ ചിലി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ ക്വറെസ്‌മോ, സാന്റോസ് മൗടീഞ്ഞോ, പരിചയ സമ്പന്നനായ നാനി എന്നിവരുടെ കാലുകള്‍ക്കാണ് ലക്ഷ്യം പിഴച്ചത്. ചിലിക്കുവേണ്ടി അര്‍ടുറോ വിദാല്‍, അരാങ്കിസ്, അലക്‌സീസ് സാഞ്ചസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ചിലയുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലാണിത്. രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്ന ജര്‍മനി – മെക്‌സിക്കോ മല്‍സരത്തിലെ വിജയിയാവും ചിലിക്ക് എതിരാളികളായി എത്തുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss